
കോന്നി വാര്‍ത്ത ഡോട്ട് കോം ഇംപാക്ട്
കോന്നി പോലീസ് സ്റ്റേഷന്‍ റോഡിലെ കാടുകള്‍ നീക്കം ചെയ്തു
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പോസ്റ്റ് ഓഫീസ് , ബി എസ് എന്‍ എല്‍ മുന്‍ ഭാഗത്ത് കാടുകള്‍ വളര്‍ന്നു നിന്ന കാര്യം കോന്നി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതോടെ പഞ്ചായത്ത് ആരോഗ്യസ്റ്റാന്‍റിങ് കമ്മറ്റി ചെയര്‍മാന്‍ ഫൈസല്‍ കോന്നി അടിയന്തിരമായി ഇടപെടുകയും കാടുകള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുകയും ചെയ്തു .
ബി എസ് എന്‍ എല്‍ ഓഫീസിന് ഉള്ളില്‍ ഉള്ള കാടുകള്‍ നീക്കം ചെയ്യാന്‍ സ്ഥാപന മേധാവികള്‍ക്ക് കത്ത് നല്‍കുമെന്നും ഫൈസല്‍ കോന്നി കോന്നി വാര്‍ത്തയോട് പറഞ്ഞു . റോഡിലെ കാടുകള്‍ ജെ സി ബി ഉപയോഗിച്ച് പൂര്‍ണ്ണമായും നീക്കം ചെയ്തു .അടിയന്തിരമായി ഇടപെട്ട ഫൈസല്‍ കോന്നിയ്ക്കു കോന്നി വാര്‍ത്തയുടെ അഭിനന്ദനം.