Trending Now

ജൂണ്‍ മാസത്തെ കെ.എസ്.ആർ.ടി.സി പെൻഷൻ തുക ഇതുവരെ വിതരണം ചെയ്തില്ല

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : 25 ദിവസം കഴിഞ്ഞിട്ടും ജൂണ്‍  മാസത്തെ കെ.എസ്.ആർ.ടി.സി പെൻഷൻ തുക നൽകാത്തത് നിലവിലുള്ള സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ വിജിൽ ഇന്ത്യ മൂവ്മെന്റ് ജില്ലാ കൺവീനർ പറഞ്ഞു.

പെൻഷൻ തുക കൊണ്ട് ചികിത്സയും മരുന്നും നിത്യോപയോഗ സാധനങ്ങളും വാങ്ങി ജീവിക്കുന്ന നൂറുകണക്കിനാളുകൾ എന്തു ചെയ്യണമെന്നറിയാതെ  പ്രയാസപ്പെടുകയാണ്.സുപ്രീം കോടതി വിധിയിൽ പെൻഷൻ ആദ്യ ആഴ്ചയിൽ തന്നെ കൊടുക്കണമെന്ന് പറഞ്ഞിട്ടുണ്ട്.  പ്രശ്നപരിഹാരത്തിന് സർക്കാർ അടിയന്തിരമായി ഇടപെടണം എന്ന് വിജിൽ ഇന്ത്യ മൂവ്മെന്റ് ജില്ലാ കൺവീനർ സലിൽ വയലാത്തല ആവശ്യപ്പെട്ടു.

error: Content is protected !!