അച്ചന്‍ കോവില്‍ നദിയിലൂടെ ചരിഞ്ഞ നിലയില്‍ ഒഴുകിയെത്തിയ കൊമ്പനാനയും രണ്ടു കുട്ടിയാനകളുടെയും ജഡം നദിയില്‍ മുങ്ങി പോയി

Spread the love

അച്ചന്‍ കോവില്‍ നദിയിലൂടെ ചരിഞ്ഞ നിലയില്‍ ഒഴുകിയെത്തിയ കൊമ്പനാനയും രണ്ടു കുട്ടിയാനകളുടെയും ജഡം നദിയില്‍ അടിഞ്ഞു

കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് രാവിലെ 8 .15 മണിയോടെ നടുവത്ത് മൂഴി വനം റെയിഞ്ചിലെ കരിപ്പാന്‍ തോട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കല്ലേലി വയക്കരയില്‍ അച്ചന്‍ കോവില്‍ നദിയിലൂടെ ചരിഞ്ഞ നിലയില്‍ ഒഴുകിയെത്തിയ ഒരു കൊമ്പന്‍ ആനയുടെയും രണ്ടു കുട്ടിയാനകളുടെയും ജഡം ആനക്കുളം വഴി ഞണവാല്‍ വനം ചെക്ക് പോസ്റ്റ് സമീപം ഉള്ള കടവില്‍ മുങ്ങി പോയി  .

അച്ചന്‍ കോവില്‍ നദിയിലൂടെ കൊമ്പന്‍ ആനയുടെയും രണ്ടു കുട്ടികളുടെയും ജഡം ഒഴുകി വരുന്നത് പൂര്‍ണ്ണമായും കോന്നി വാര്‍ത്ത ഡോട്ട് കോം മാത്രമാണ് ചിത്രീകരിച്ചത് .
വനം വകുപ്പിന്‍റെ കല്ലേലി ഞണവാല്‍ വനം ചെക്ക് പോസ്റ്റില്‍ ഇന്ന് ഡ്യൂട്ടിയില്‍ ഉള്ള വന പാലകരെ അറിയിക്കുകയും അവര്‍ ആറ്റുകടവില്‍ എത്തി ആനയും കുട്ടിയും ഒഴുകി വരുന്നത് കാണുകയും റെയിഞ്ച് ഓഫീസര്‍ക്ക് വിവരം കൈമാറുകയും ചെയ്തു .കോന്നി വാര്‍ത്ത ഡോട്ട് കോം കോന്നി ഡി എഫ് ഒയെയും വിവരം അറിയിച്ചിരുന്നു .

ഞണവാല്‍ വനം ചെക്ക് പോസ്റ്റ് കടവ് കടന്നു പോയ ആനകളുടെയും ജഡം അര്‍ത്തകണ്ടന്‍ മൂഴി കടവിന് മുകളില്‍ വെച്ചു വെള്ളത്തില്‍ താണു  . അച്ചന്‍ കോവില്‍ നദിയില്‍ ഇന്നലെ രാത്രി മുതല്‍ വെള്ളം കൂടിയതും രാവിലെ മുതല്‍ ഒഴുക്ക് വര്‍ധിച്ചതുംകാരണം ആനകളെ കരയ്ക്ക് അടുപ്പിക്കുവാന്‍ കഴിഞ്ഞില്ല .വനം ചെക്ക് പോസ്റ്റിന് താഴെ വരെ ആനകളുടെ ജഡം കാണാമായിരുന്നു . പിന്നീട് ആണ് ആനകളുടെ ജഡം നദിയില്‍ അടിഞ്ഞത് .
ആനകളുടെ ജഡം ഒഴുകി വരുന്നത് കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ അറിഞ്ഞ ആളുകള്‍ അരുവാപ്പുലം മുതല്‍ പന്തളം വരെയുള്ള കടവുകളില്‍ തടിച്ചു കൂടിയിരുന്നു .ജില്ലയിലെ മുഴുവന്‍ മാധ്യമങ്ങളും അരുവാപ്പുലം കടവില്‍ നില ഉറപ്പിച്ചു എങ്കിലും ആനകളുടെ ജഡം കണ്ടില്ല .
അരുവാപ്പുലം കടവിന് താഴെയും കൊടിഞ്ഞിമൂല കടവിലും നദിയ്ക്ക് കുറുകെ ബണ്ട് കെട്ടിയിട്ടുണ്ട് .ഇതില്‍ തടഞ്ഞു നില്‍ക്കുവാനും സാധ്യത ഉണ്ട് . നദിയില്‍ അടിഞ്ഞ ആനകളുടെ ജഡം പൊങ്ങുവാന്‍ രണ്ടു ദിവസമെങ്കിലും എടുക്കും . നദിയുടെ ഇരു ഭാഗവും ഇഞ്ചമുള്‍ ഉള്ളതിനാല്‍ ഇതില്‍ തടഞ്ഞു കിടക്കാനും സാധ്യത ഉണ്ട് . നദിയുടെ ഇരു ഭാഗവും പരിശോധിച്ചാല്‍ ജഡം കണ്ടെത്താന്‍ സാധിയ്ക്കും. ആനകളുടെ ജഡം കണ്ടെത്താന്‍ വനം വകുപ്പ് നടപടി സ്വീകരിച്ചു

വീഡിയോ : ജയന്‍ കോന്നി /കോന്നി വാര്‍ത്ത

error: Content is protected !!