Trending Now

അടൂരിലെ നാല് വയസ്സുകാരന്‍ “ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡിൽ”ഇടം നേടി

Spread the love

അടൂരിലെ നാല് വയസ്സുകാരന്‍ “ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡിൽ”ഇടം നേടി

കോന്നി വാര്‍ത്ത ഡോട്ട് കോം : ദേശീയഅവാർഡിന്റെ നിറവിലാണ് അടൂരിലെ നാല് വയസ്സുകാരന്‍ ദേവന്‍ എന്ന യശ് വർദ്ധൻ നീരജ് . ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ‘puzzles solve’ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി എന്ന നിലയിലാണ് “ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡിൽ”ഇടം നേടി ദേശീയ ജേതാവായത്.

ഡോ അടൂർ രാജൻ കൽപകയുടെ മകൻ ഡോ നീരജ് രാജന്റെയും അടൂർ സേതുവിന്റെ മകൾ സാന്ദ്ര സേതുവിന്റെയും മകനായ യശ് വർദ്ധൻ നീരജ് എന്ന നാല് വയസ്സ് കാരനാണ് “ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡിൽ”ഇടം നേടിയത് . കുറഞ്ഞ സമയം കൊണ്ട് പസ്സില്‍സ് വിഷയം പരിഹരിച്ച ഏറ്റവും പ്രായം കുറഞ്ഞ കുട്ടി എന്ന ബഹുമതി കരസ്ഥമാക്കിയ സന്തോഷ നിറവിലാണ് ഈ കുടുംബവും അടൂര്‍ നാടും . യശ് വർദ്ധൻ നീരജിന് അഭിനന്ദനങ്ങള്‍

error: Content is protected !!