കോന്നിയില്‍ മഴ കനത്തതോടെ മലയോരനിവാസികള്‍ വീട്ടില്‍ തന്നെ .തിമിര്‍ത്തു പെയ്യുന്ന മഴ കോന്നിയെ കുളിരണിയിച്ചു .കാര്‍ഷിക മേഖലയായ കോന്നിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റില്‍ കാര്‍ഷിക വിളകള്‍ക്ക് നാശനഷ്ടം നേരിട്ടു. കനത്ത മഴയ്ക്ക് പുറമെ ജനവാസ മേഖലകളില്‍ പോലും ഉണ്ടാവുന്ന ഉരുള്‍പൊട്ടല്‍ ഭീതിയിലാണ് മലയോരം .നിര്‍ത്താതെ പെയ്യുന്ന മഴയാണ് ഇന്ന് കോന്നിയില്‍ അനുഭവപെട്ടത് .കോന്നിയില്‍ ഇന്ന് 6 സെന്റീമീറ്റര്‍ മഴ രേഖ പെടുത്തി . പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയായ തണ്ണിത്തോട്, തേക്കുതോട്, കൊക്കാതോട് എന്നിവടങ്ങളില്‍ കനത്ത മഴ ഉണ്ടായി . മഴ ശക്തമായതോടെ ഉരുള്‍പൊട്ടല്‍ സാധ്യതയും ഉണ്ട് .
മഴ ശക്തമായി നിലനില്‍ക്കുന്നതിനാല്‍ ഉരുള്‍പൊട്ടലുണ്ടാകുമോ എന്ന ഭീതിയിലാണ് നാട്ടുകാര്‍. മഴക്കെടുതിയെ നേരിടാന്‍ സംസ്ഥാനത്ത് റവന്യൂ വകുപ്പ് കാര്യമായ ഇടപെടീല്‍ നടത്തുമെന്ന പ്രതീക്ഷ ഉണ്ട് .കിഴക്കന്‍ മേഖലകളില്‍ മഴ കനത്തതോടെ പമ്പ, അച്ചന്‍കോവില്‍ എന്നീ നദികളിലെ ജലനിരപ്പും അപകടകരമാം വിധം ഉയര്‍ന്നിട്ടുണ്ട്. അച്ചന്‍കോവില്‍ മല നിരകളിലും ശക്തമായ മഴ ഉണ്ടായി .വനത്തില്‍ ഉരുള്‍ പൊട്ടിയാല്‍ അച്ചന്‍കോവില്‍ നദിയുടെ തീരവാസികള്‍ക്കാണ് നാശം ഉണ്ടാകുന്നത്.കോന്നി താലൂക്ക് അധികാരികള്‍ മഴ ക്കെടുതികള്‍ വിലയിരുത്തുന്നുണ്ട്.
Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം