Trending Now

വീട് നഷ്ടപ്പെട്ടവര്‍ക്കും കൃഷി നാശം സംഭവിച്ചവര്‍ക്കും അടിയന്തരസഹായം എത്തിക്കണം: ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

Spread the love
വീട് നഷ്ടപ്പെട്ടവര്‍ക്കും കൃഷി നാശം സംഭവിച്ചവര്‍ക്കും അടിയന്തരസഹായം എത്തിക്കണം: ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍
അടൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ പെയ്ത ശക്തമായ  മഴയില്‍ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചവര്‍ക്കും വെള്ളം കയറുകയും കൃഷിനാശം സംഭവിക്കുകയും ചെയ്തവര്‍ക്ക് അടിയന്തര  സഹായം എത്തിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിച്ചു.
മണ്ഡലത്തിലെ അടൂര്‍ മുനിസിപ്പാലിറ്റി, കടമ്പനാട് പഞ്ചായത്ത്, കൊടുമണ്‍ പഞ്ചായത്ത്, തുമ്പമണ്‍ പഞ്ചായത്ത്, പന്തളം മുന്‍സിപ്പാലിറ്റി, പള്ളിക്കല്‍  അടക്കമുള്ള പ്രദേശങ്ങളില്‍ വെള്ളം കയറി. ചില പ്രദേശങ്ങള്‍ ഒറ്റപ്പെട്ടിട്ടുമുണ്ട്.
കുന്നിന്‍ ചരിവുകളില്‍ താമസിക്കുന്ന വീടുകളില്‍ മലയിടിഞ്ഞ് വീടുകള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട്. അതിനാല്‍ കുന്നിന്‍ ചരിവുകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
നാശനഷ്ടം  സംഭവിച്ച കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം എത്തിക്കുന്നതിനും ക്യാമ്പുകള്‍ തുറന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിനും  റവന്യൂ വകുപ്പ് അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയതായും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. അടൂര്‍ നഗരസഭയിലെ വെള്ളം കയറിയ  പ്രദേശങ്ങളില്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി, നഗരസഭ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരും ഡെപ്യൂട്ടി സ്പീക്കര്‍ക്ക് ഒപ്പമുണ്ടായിരുന്നു.
error: Content is protected !!