
ജില്ലയിലെ വ്യവസായ സംരംഭകരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഉപദേശങ്ങള്‍ നല്‍കുന്നതിനും വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ജില്ലയില്‍ എം.എസ്.എം.ഇ ക്ലിനിക്ക് രൂപീകരിക്കുന്നതിനായി വിവിധ മേഖലകളില്‍ വൈദഗ്ധ്യം ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ബാങ്കിംഗ്:-ബ്രാഞ്ച് മാനേജരില്‍ കുറയാത്ത തസ്തികയില്‍ രണ്ട് വര്‍ഷത്തെ പരിചയം (വിരമിച്ചവരെയും പരിഗണിക്കും). ജി.എസ്.ടി:- അംഗീകൃത ജി.എസ്.ടി പ്രാക്ടീഷണര്‍. അനുമതികളും ലൈസന്‍സും:-വ്യവസായ വകുപ്പില്‍ ഐ.ഇ.ഒ യില്‍ കുറയാത്ത തസ്തികയിലും മറ്റ് ലൈസന്‍സുമായി ബന്ധപ്പെട്ട് ലൈന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ഗസറ്റഡ് റാങ്കില്‍ കുറയാത്ത തസ്തികയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പരിചയം. ടെക്നോളജി:-ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലോ എഞ്ചിനീയറിംഗ് കോളേജില്‍ അധ്യാപകനായോ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. നിയമം:-അംഗീകൃത നിയമ ബിരുദം/കമ്പനി നിയമങ്ങളുമായി ചുരുങ്ങിയത് രണ്ടു വര്‍ഷത്തെ പരിചയം. എക്സ്പോര്‍ട്ട്:- എക്സ്പോര്‍ട്ട് കണ്‍സള്‍ട്ടന്റ്. ഡി.പി.ആര് തയ്യാറാക്കല്‍:- സി.എ/ഡി.പി.ആര് തയ്യാറാക്കുന്ന വ്യക്തികള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴഞ്ചേരി ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍- 0468-2214639.