ചെന്നായയുടെ ആക്രമണത്തില്‍ പരിക്ക് പറ്റിയ മ്ലാവിന്‍ കുട്ടിയ്ക്ക് വനപാലകര്‍ സംരക്ഷണം ഒരുക്കി

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം (konnivartha.com ): ചെന്നായയുടെ ആക്രമണത്തില്‍ പരിക്ക് പറ്റിയ മ്ലാവിന്‍ കുട്ടിയ്ക്ക് കോന്നിയിലെ വനപാലകര്‍ സംരക്ഷണം ഒരുക്കി. തണ്ണിതോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിനു സമീപം കല്ലാറിനു മറുവശം ഉള്ള കാട്ടില്‍ നിന്നുമാണ് മ്ലാവിന്‍ കുട്ടി പ്രാണ രക്ഷാര്‍ത്ഥം ആറ്റിലേക്ക് ചാടിയത് . അവശനിലയില്‍ നീന്തി വരുന്ന മ്ലാവിന്‍ കുട്ടിയെ കുട്ടവഞ്ചി തുഴച്ചിലുകാര്‍ ആണ് കണ്ടത് . ഉടന്‍ തന്നെ കരയ്ക്ക് എത്തിച്ചു . തുടര്‍ന്ന് നോര്‍ത്ത് കുമരം പേരൂര്‍ ഫോറസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചു . വന പാലകര്‍ ഉടന്‍ സ്ഥലത്ത് എത്തി . ഇടതു കാല്‍ പാദത്തിലും മൂക്കിലും മുറിവ് കണ്ടെത്തി . മൂന്നു മാസം പ്രായം കണക്കാക്കുന്നു .

 

കുട്ടി മ്ലാവിനെയും തള്ളയെയും ചെന്നായ ആക്രമിക്കുന്നതിന് ഇടയില്‍ ഉണ്ടായ പരിക്ക് ആണ് ഇതെന്ന് വനപാലകര്‍ പറയുന്നു . തള്ള മ്ലാവിനെ തേടി കുട്ടി കാടിന് മറുകരയില്‍ എത്തിയതാകാനാണ്‌ സാധ്യത . ഈ മേഖലയില്‍ ചെന്നായുടെ ശല്യം ഉണ്ടെന്നും വനപാലകര്‍ പറയുന്നു . മ്ലാവിന്‍ കുട്ടിയെ തണ്ണിതോട് മൃഗാശുപത്രിയില്‍ എത്തിച്ചു കാലില്‍ ഉള്ള മുറുവില്‍ മരുന്ന് വെച്ച് കെട്ടുകയും ,മൂക്കിലെ മുറുവില്‍ പുഴുക്കള്‍ ഉണ്ടാകാതെ ഇരിക്കാന്‍ ഉള്ള ചികിത്സയും നല്‍കി . ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് മ്ലാവിന്‍ കുട്ടിയെ വനം വകുപ്പ് ഓഫീസില്‍ എത്തിച്ചു തുടര്‍ ചികിത്സയും സംരക്ഷണവും വനപാലകര്‍ ഒരുക്കി .ഇന്നലെ ആണ് മ്ലാവിന്‍ കുട്ടിയെ കണ്ടെത്തിയത്

error: Content is protected !!