കോന്നി മണ്ഡലത്തിലെ മൂന്ന് റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി നിർവഹിക്കും

Spread the love

 

തണ്ണിത്തോട് തേക്കുതോട് പ്ലാന്റേഷന്‍-കരിമാൻതോട് റോഡിന്റെ നിർമ്മാണ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് നിർവഹിക്കും.

konnivartha.com : തേക്കുതോട്-കരിമാൻതോട് കാരുടെ യാത്ര ദുരിതത്തിന് പരിഹാരമായി 6.76 കോടി രൂപ ചിലവിൽ ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്ന തണ്ണിത്തോട്മൂഴി തേക്ക്തോട് പ്ലാന്റെഷൻ കരിമാൻ തോട് റോഡ് 13 ന് ഉദ്ഘാടനം ചെയ്യും. ദീർഘനാളുകളായി വളരെ ദുർഘടമായ പാതയായിരുന്നു തണ്ണിത്തോട് മൂഴി തേക്ക്തോട് പ്ലാന്റെഷൻ കരിമാൻതോട് റോഡ്. പൊതുമരാമത്ത് വകുപ്പിൽ നിന്നും രണ്ടര കോടി രൂപയും റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ഉൾപ്പെടുത്തി 4.26 കോടി രൂപയും വകയിരുത്തിയാ ണ് റോഡ് നിർമ്മിക്കുന്നത്. റോഡിന്റെ വീതി കൂട്ടിയും വശങ്ങളിൽ സംരക്ഷണഭിത്തി നിർമിച്ചും Bm&bc, ഡി.ബി.എം. സാങ്കേതിക വിദ്യയിലും ആണ് റോഡ് നിർമ്മിക്കുന്നത്.

കോഴിക്കോട് കേന്ദ്രമാക്കിയുള്ള ഏബിൾ കൺസ്ട്രക്ഷൻ കമ്പനിയാണ് പ്രവർത്തിയുടെ നിർമ്മാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. അഞ്ചുവർഷം അറ്റകുറ്റപ്പണി ഉൾപ്പെടെ നടത്തുന്നതിനുള്ള കരാറാണ് നൽകിയിരിക്കുന്നത്. എട്ടു മാസമാണ് നിർമ്മാണ കാലാവധി. വർഷങ്ങളായി കരിമാൻ തോട്ടിലേക്കുള്ള യാത്രാസൗകര്യം ദുരിതം ആയിരുന്നു . അഡ്വ. ജനീഷ് കുമാർ എംഎൽഎ ആയതിനുശേഷം നിരന്തരമായി ഇടപെട്ടതിന്റെ ഭാഗമായാണ് പൊതുമരമത് വകുപ്പിന്റെ അധീനതയിലുള്ള 2.50 കിലോമീറ്റർ ഭാഗവും ജില്ലാ പഞ്ചായത്ത്‌ അധീനതയിലുള്ള 4 കിലോമീറ്റർ ദൂരം റീ ബിൽഡ് കേരള ഇനിഷ്യേറ്റിവിൽ ഉൾപ്പെടുത്തിയും തുക വകയിരുത്തിയും ഒരേ ദിവസം നിർമാണം ആരംഭിക്കാൻ സാധിച്ചത്.ഇതോടെ ആലുവാംകുടി ക്ഷേത്രം അടക്കമുള്ള തീർഥാടനകേന്ദ്രങ്ങളിൽ എത്തിച്ചേരുവാനുള്ള എളുപ്പ മാർഗ്ഗമായി ഈറോഡ് മാറും.
എട്ടു മാസമാണ് നിർമ്മാണ കാലാവധി.

13 ന് രാവിലെ 10.30 നു തേക്കുതോട് ജംഗ്ഷനിൽ നടക്കുന്ന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ തുടങ്ങിയവർ പങ്കെടുക്കും.

മുറിഞ്ഞകൽ അതിരുങ്കൽ പുന്നമൂട് കൂടൽ രാജഗിരി റോഡ് നിർമ്മാണ ഉദ്ഘാടനം13 ന്

കോന്നി : കിഴക്കൻ മലയോര മേഖലയിലെ പ്രധാന റോഡായ
മുറിഞ്ഞകൽ അതിരുങ്കൽ പുന്നമൂട് കൂടൽ രാജഗിരി റോഡ് നാളെ നിർമ്മാണ ഉദ്ഘാടനം ചെയ്യുകയാണ്. മുറിഞ്ഞകല്ലിൽനിന്നും അതിരുങ്കൽ പുന്നമൂട് എത്തി കൂടൽ രാജഗിരി വഴി കലഞ്ഞൂർ പാടം റോഡിൽ എത്തിച്ചേരുന്ന 15 കിലോമീറ്റർ ദൂരമുള്ള റോഡ് 15 കോടി രൂപ ചിലവാക്കി യാണ് ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്നത്.അപകടാവസ്ഥയിലുള്ള ഇരുതോട് പാലം, കാരയ്ക്കക്കുഴി പാലം തുടങ്ങിയവ പുനർനിർമിക്കും.

 

റോഡിന് വീതി കൂട്ടിയും വശങ്ങളിൽ സംരക്ഷണഭിത്തി നിർമ്മിക്കുകയും ഓട നിർമ്മിക്കുകയും ചെയ്തു ബി എം ബി സി സാങ്കേതികവിദ്യയിൽ ഉന്നത നിലവാരത്തിലാണ് നിർമ്മിക്കുന്നത്. എട്ടു മാസമാണ് നിർമ്മാണ കാലാവധി. കേരള പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനാണ് നിർവ്വഹണ ചുമതല.13 ന് രാവിലെ 11.30 ന് അതിരുങ്കൽ ജംഗ്ഷനിൽ നടക്കുന്ന പരിപാടിയിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ. മുഹമ്മദ് റിയാസ് നിർമ്മാണ ഉദ്ഘാടനം നിർവഹിക്കും. അഡ്വക്കേറ്റ് കെ. യു.ജനീഷ്കുമാർ എംഎൽഎ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യ പ്രഭാഷണം നടത്തും.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ തുടങ്ങിയവർ പങ്കെടുക്കും

കൈപ്പട്ടൂർ വള്ളിക്കോട് റോഡ് നിർമ്മാണ ഉദ്ഘാടനം 

കോന്നി : കൈപ്പട്ടൂർ വള്ളിക്കോട് റോഡ് ഉദ്ഘാടനം 13 ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ.മുഹമ്മദ് റിയാസ് നിർമ്മാണ ഉദ്ഘാടനം ചെയ്യും. ദീർഘനാളായി തകർന്നു കിടന്നിരുന്ന കൈപ്പട്ടൂർ വള്ളിക്കോട് റോഡ് ജനീഷ് കുമാർ എംഎൽഎ ധനകാര്യ മന്ത്രിക്ക് നിവേദനം നൽകിയതിനെ തുടർന്ന് കഴിഞ്ഞ ബഡ്ജറ്റിൽ ആറ് കോടി രൂപ വകയിരുത്തി ഉൾക്കൊള്ളിച്ചിരുന്നു.

വള്ളിക്കോട് പഞ്ചായത്തിലെ വളരെ പ്രധാനപ്പെട്ട റോഡാണിത്. നിലവിലുള്ള റോഡിന് അഞ്ചര മീറ്റർ വീതി വർധിപ്പിച്ചു വശങ്ങളിൽ സംരക്ഷണ ഭിത്തി നിർമ്മിച്ചും കലുങ്കുകൾ നിർമ്മിച്ചും ഓട നിർമ്മിച്ചും ഉന്നത നിലവാരത്തിൽ ബിഎംബിസി സാങ്കേതികവിദ്യയിൽ ആണ് 3.400 കിലോമീറ്റർ ദൂരത്തിൽ റോഡ് നിർമ്മിക്കുന്നത്. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനാണ് നിർമ്മാണ നിർവ്വഹണ ചുമതല. 8മാസം ആണ് നിർമ്മാണ കാലാവധി. 13 ന് വൈകിട്ട് ആറുമണിക്ക് വള്ളിക്കോട് വായനശാല ജംഗ്ഷനിൽ നടക്കുന്ന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ് നിർമ്മാണ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ തുടങ്ങിയവർ പങ്കെടുക്കും.

error: Content is protected !!