ആധുനിക രീതിയില്‍ നിര്‍മ്മിച്ച ആനന്ദപ്പള്ളി- കൊടുമണ്‍ റോഡ്   മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

Spread the love
3.95 കോടി രൂപ വിനിയോഗിച്ച് ആധുനിക രീതിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആനന്ദപ്പള്ളി-കൊടുമണ്‍ റോഡ് പൊതുമരാമത്ത് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ശബരിമല പാതകളുടെ യഥാസമയത്തുള്ള നവീകരണത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കിയെന്നും മഴ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിച്ചെങ്കിലും വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടലിനാല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷതവഹിച്ചു. അടൂര്‍ നഗരസഭ അധ്യക്ഷന്‍ ഡി.സജി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബീന പ്രഭ, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞന്നാമ്മകുഞ്ഞ്, അടൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ്, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു തുളസീധര കുറുപ്പ്, കൗണ്‍സിലര്‍മാരായ രാജി ചെറിയാന്‍, ശ്രീജ എസ്.നായര്‍, രമേശ് വരിക്കോലില്‍, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.സി പ്രകാശ്, പൊതുമരാമത്ത് നിരത്തുവിഭാഗം ചീഫ് എഞ്ചിനീയര്‍ അജിത് രാമചന്ദ്രന്‍, പത്തനംതിട്ട പൊതുമരാമത്ത് റോഡ്‌സ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി.വിനു, അടൂര്‍ താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി.ബി ഹര്‍ഷകുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.പി ഉദയഭാനു, അഡ്വ.എസ് മനോജ്, എ.എന്‍ സലീം, സാബുഖാന്‍, കെ.ആര്‍ ചന്ദ്രമോഹന്‍, രജികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.