ഒരുമയുടെ സ്നേഹസന്ദേശവുമായി കരോള്‍സംഘത്തെ വരവേറ്റ് കല്ലേലി കാവ്

Spread the love

ഒരുമയുടെ സ്നേഹസന്ദേശവുമായി കരോള്‍സംഘത്തെ വരവേറ്റു കല്ലേലി കാവ്

konnivartha.com : എല്ലാ മതങ്ങളും മനുഷ്യന് നല്‍കുന്ന ഒരുമയുടെയും സ്നേഹത്തിന്‍റെയും പരസ്പര ബഹുമാനത്തിന്‍റെയും സന്ദേശം വിളിച്ചുചൊല്ലി കൊക്കാത്തോട് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച്‌ കരോള്‍ സംഘത്തെ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ നിലവിളക്ക് തെളിയിച്ച്‌ വരവേറ്റു .

മത മൈത്രി സന്ദേശം വിളിച്ചുചൊല്ലി ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നുകൊണ്ട് കരോള്‍ സംഘം അനുഗ്രഹം തേടിയെത്തി. നിലവിളക്കു തെളിയിച്ചു കൊണ്ട് കരോള്‍ സംഘത്തെ കാവ് ഭരണസമിതി വരവേറ്റു.കൊക്കാത്തോട് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച്‌ വികാരി റിജോ സണ്ണി വര്‍ഗീസ്‌ സ്നേഹസന്ദേശം വിളംബരം ചെയ്തു .പള്ളിയിലെ യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ആണ് കരോള്‍ സംഘം എത്തിയത് . ഈ സ്നേഹ സന്ദേശം മാനവ മൈത്രിയുടെ പ്രതീകം ആണ് .
കാവ് പ്രസിഡണ്ട്അഡ്വ സി വി ശാന്ത കുമാര്‍ കരോള്‍ സംഘത്തെ സ്വീകരിച്ചു

 

error: Content is protected !!