Trending Now

പിടി തോമസ് എംഎൽഎ അന്തരിച്ചു

Spread the love

 

മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പിടി തോമസ് അന്തരിച്ചു. 70 വയസ്സായിരുന്നു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. കെപിസിസിയുടെ വർക്കിങ് പ്രസിഡൻ്റാണ്. കോൺഗ്രസ് നിയമസഭാ സെക്രട്ടറി ആയിരുന്നു. തൊടുപുഴയിൽ നിന്ന് രണ്ട് തവണ എംഎൽഎ ആയിരുന്നു.നിരവധി തവണ എംഎൽഎ ആയിട്ടുണ്ട്. തൃക്കാക്കര, തൊടുപുഴ മണ്ഡലങ്ങളിൽ നിന്നാണ് അദ്ദേഹം എംഎൽഎ ആയിട്ടുള്ളത്. അതിനു മുൻപ് ഇടുക്കിയിൽ നിന്നുള്ള പാർലമെൻ്റ് അംഗമായിരുന്നു. ഇക്കഴിഞ്ഞ കെപിസിസി പുനസംഘടനയിലാണ് അദ്ദേഹത്തെ വർക്കിംഗ് പ്രസിഡൻ്റായി തിരഞ്ഞെടുത്തത്.

കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ കെഎസ്‌യുവിലൂടെയാണ് അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. യൂത്ത് കോൺഗ്രസിൻ്റെയും കെഎസ്‌യുവിൻ്റെയും സംസ്ഥാന നേതാവായിരുന്നു. 1980 മുതൽ എഐസിസി, കെപിസിസി അംഗമാണ്. 1990ലാണ് ഇടുക്കി ജില്ലാ കൗൺസിൽ അംഗമായത്. 2016ൽ തൃക്കാക്കരയിൽ നിന്ന് ജയിച്ച് നിയമസഭാ അംഗമായി.

error: Content is protected !!