അശോകചക്ര സൗത്ത് ഇന്ത്യൻ സൗന്ദര്യമത്സരം സംഘടിപ്പിച്ചു

Spread the love

KONNIVARTHA.COM : വർക്കല അശോകം റിസോർട്ടും ഡെലീനിയോ മോഡലിംഗ് കമ്പനിയും സംയുക്തമായി സൗത്ത് ഇന്ത്യൻ സൗന്ദര്യ മത്സരം സംഘടിപ്പിച്ചു. അറബിക്കടലിന്റെ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന അശോകം ബീച്ച് റിസോർട്ടിന്റെ റാമ്പിൽ നടന്ന മത്സരം മലയാളികൾക്ക് വേറിട്ടൊരു ദൃശ്യാനുഭവമായി.

 

തെന്നിന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും മൂന്നൂറിലധികം മത്സരാർഥികൾ മാറ്റുരച്ച ഇവന്റ് മിസ്സിസ് ഗ്രാൻഡ് യൂണിവേഴ്സ് ഡോ. ശശിലേഖ ഫ്ലാഗ്ഓഫ് ചെയ്തു. അശോകം ഗ്രുപ്പ് ഓഫ് റിസോർട്ട് സി ഈ ഓ എസ്‌. അശോക് കുമാർ
അമ്മൂസ് അധ്യക്ഷനായ യോഗത്തിൽ വേൾഡ്സ് ഫാസ്റ്റെസ്റ്റ് പെർഫോമിംഗ് കാർട്ടൂണിസ്റ്റ് അഡ്വ.ജിതേഷ്ജി, സിനിമ സീരിയൽ താരം ഷിയാസ് ഖരീം, കൊറിയോഗ്രഫർ മോൻസി ജോൺസൺ ഡെലീനിയോ സി ഇ ഓ സാജൻ, മോഡൽ പ്രശോഭ്‌ കൈലാസ്‌
എന്നിവർ മുഖ്യാതിഥികളായിരുന്നു. പ്രമുഖ മോഡലുകളായ ഹാദിൽ അബ്ദു റഹ്മാൻ
മിസ്റ്റർ അശോക്‌ ചക്ര സൗത്ത്‌ ഇൻഡ്യ 2021 യായും ആരാധ്യ    മിസ്‌ അശോക്ചക്ര സൗത്ത്‌ ഇൻഡ്യ 2021യായും തെരഞ്ഞെടുക്കപ്പട്ടു

error: Content is protected !!