
പത്തനംതിട്ട ജില്ല കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് ആറന്മുള ശ്രീ വിനായക ഓഡിറ്റോറിയത്തില്‍ ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കളരിപ്പയറ്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.എ ജോയി ഗുരുക്കളുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഇലന്തൂര്‍ മല്ലപ്പുഴശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ജി.ജി ചെറിയാന്‍ മാത്യു സമ്മാനദാനം നിര്‍വഹിച്ചു.മല്ലപ്പുഴശേരി ഗ്രാമ പഞ്ചായത്ത് അംഗം എസ.് ശ്രീലേഖ, ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍ സെക്രട്ടറി പി.ജി പ്രമോദ്, അഭിലാഷ് ജി. കുറുപ്പ്, അമൃത സോമരാജ്, ഗിജിന്‍ ലാല്‍ ജി , ദിനേശ് കുമാര്‍, വിനോദ് പുളിമൂട്ടില്‍ എന്നിവര്‍ പങ്കെടുത്തു.