
കലണ്ടർമാറും :മനുക്ഷ്യ മനസ്സ് കിരാത വേഷത്തോടെ അതേ പോലെ :കലണ്ടര് പാഴ്വസ്തുവായി മാറി
ഇന്ന് വർഷാവസാനം .പഴയ കലണ്ടർ മാറ്റി പുതിയത് ചുവരിൽ സ്ഥാനം പിടിക്കുന്നു . കഴിഞ്ഞ വർഷാവസാനത്തിൽ പുതുമണം മാറാതെ കരുതലോടെ വാങ്ങി സൂഷ്മതയോടെ ചുവരിലിട്ട് എത്ര സന്തോഷത്തോടും ഓരോ താളും മറിച്ചു നോക്കിയത് എത്ര ആകാംക്ഷയോടും ആയിരുന്നു. ഏറ്റവും പ്രധാനപ്പെട്ട ഒരു വസ്തു തന്നെ ആയിരുന്നു അത്. എന്നാൽ ഇന്ന് ഈ ഡിസംബർ 31 ന് അതൊരു പാഴ്വസ്തു ആയി മാറി .ആർക്കും ഒരു പ്രയോജനവും ഇല്ലാത്ത വലിച്ചെറിയപ്പെടുന്ന ഒരു പഴയ സാധനം. ഇന്നലെ വരെ ഏറ്റവും ഉപകാരപ്പെട്ട വസ്തുവിനെ യാതൊരു മനസാക്ഷിയും ഇല്ലാതെ വലിച്ചെറിഞ്ഞ് പുതിയതിനെ പ്രതിഷ്ഠിക്കുന്നു. നമ്മുടെ ജീവിതത്തിനും ഇതിനോട് ഏറെ സാമ്യം തോന്നുന്നു.
പുതുവർഷത്തെ വരവേൽക്കാനുള്ള ആലോഷം ഒരു വിഭാഗം ആൾക്കാർ ഇപ്പഴേ തുടങ്ങി – ജിവിതത്തിലെ എന്തോ മഹാ സംഭവം നടക്കുന്നതു പോലെയാണ് ആലോഷിച്ചു തകർക്കുന്നത്. ഒരു കൂട്ടം സമ്പന്നർക്ക് ജീവിതം ആഘോഷമാക്കി മാറ്റാനുള്ള ഓരോരോ കാരണങ്ങൾ: ഹൃസ്വമായ ഈ ജീവിതത്തിൽ ഒരു വർഷം കൂടി ഭൂമിയിൽ ജീവിക്കാൻ അവസരം നൽകിയ ജഗദീശ്വരനോട് നന്ദി അർപ്പിക്കുന്നു, അതിനോടൊപ്പം ജീവിതാവസാനത്തിലേയ്ക്ക് ഒരു ചുവടു കൂടി വയ്ക്കുന്നു എന്ന ദുഖ സത്യവും അറിയുന്നു… കഴിഞ്ഞ പുതുവർഷത്തിൽ നമ്മളോടൊപ്പം ഉണ്ടായിരുന്ന എത്രയോ പേരാണ് ഇന്ന് നമ്മോടൊപ്പം ഇല്ലാത്തത് … ജനനത്തിൽ നിന്നും മരണത്തിലേയ്ക്കുള്ള ഹൃസ്വ യാത്ര എവിടെ അവസാനിക്കുന്നു എന്ന് ആർക്കെങ്കിലും പ്രവചിക്കാനാവുമോ .
കോവിഡും, പ്രകൃതിദുരന്തങ്ങളും കൊണ്ട് ഒരു പാട് വിഷമം അനുഭവിച്ച വർഷമായിരുന്നല്ലോ കടന്നു പോയത്.പക്ഷേ അതിനിടയിലും ചെറിയ സന്തോഷങ്ങളും നമുക്ക് ലഭിച്ചിരുന്നില്ലേ.
പുതുവർഷത്തിൽ സർവ്വ ദുസ്വഭാവങ്ങളും മാറ്റി നല്ലവരാകാൻ കാത്തിരിക്കുന്ന കൂട്ടുകാരും നമുക്കിടയിലുണ്ട്. ദുശ്ശീലങ്ങൾ മാറ്റണം എന്ന് ആത്മാത്ഥ മായി ആഗ്രഹിക്കുന്നു എങ്കിൽ അതിന് നാളും, തിഥിയും നോക്കേണ്ടതുണ്ടോ, നാളത്തേയ്ക്ക് മാറ്റാതെ ഇന്നുതന്നെ ആയിക്കൂടെ. ജനുവരി ഒന്നു മുതൽ മദ്യപിക്കില്ല എന്ന് പ്രതിജ്ഞ എടുക്കാൻ ഡിസംബർ മുഴുവൻ മദ്യപിച്ച് ബോധം കളയുന്ന സുഹൃത്തുക്കളേയും കാണാം.
പുതു വർഷം സുഖ ദുഖഃ സമ്മിശ്രമായ ജീവിതത്തിൽ 2022 ഒത്തിരി സന്തോഷങ്ങൾ മാത്രം നിറഞ്ഞ, എന്നാൽ അമിത സന്താഷത്തിൽ അഹങ്കരിക്കാതിനായി മേമ്പൊടിക്കായി മാത്രം കുഞ്ഞു വിഷമവും നൽകി പുതുവർഷം ശോഭനമാകട്ടെ എന്ന് ആശംസിക്കുന്നു
വർഷാവസാനം .പഴയ കലണ്ടർ മാറ്റി പുതിയത് ചുവരിൽ സ്ഥാനം പിടിക്കുന്നു . കഴിഞ്ഞ വർഷാവസാനത്തിൽ പുതുമണം മാറാതെ കരുതലോടെ വാങ്ങി സൂഷ്മതയോടെ ചുവരിലിട്ട് എത്ര സന്തോഷത്തോടും ഓരോ താളും മറിച്ചു നോക്കിയത് എത്ര ആകാംക്ഷയോടും ആയിരുന്നു. ഏറ്റവും പ്രധാനപ്പെട്ട ഒരു വസ്തു തന്നെ ആയിരുന്നു അത്. എന്നാൽ ഇന്ന് ഈ ഡിസംബർ 31 ന് അതൊരു പാഴ്വസ്തു ആയി മാറി .ആർക്കും ഒരു പ്രയോജനവും ഇല്ലാത്ത വലിച്ചെറിയപ്പെടുന്ന ഒരു പഴയ സാധനം. ഇന്നലെ വരെ ഏറ്റവും ഉപകാരപ്പെട്ട വസ്തുവിനെ യാതൊരു മനസാക്ഷിയും ഇല്ലാതെ വലിച്ചെറിഞ്ഞ് പുതിയതിനെ പ്രതിഷ്ഠിക്കുന്നു. നമ്മുടെ ജീവിതത്തിനും ഇതിനോട് ഏറെ സാമ്യം തോന്നുന്നു.
പുതുവർഷത്തെ വരവേൽക്കാനുള്ള ആലോഷം ഒരു വിഭാഗം ആൾക്കാർ ഇപ്പഴേ തുടങ്ങി – ജിവിതത്തിലെ എന്തോ മഹാ സംഭവം നടക്കുന്നതു പോലെയാണ് ആലോഷിച്ചു തകർക്കുന്നത്. ഒരു കൂട്ടം സമ്പന്നർക്ക് ജീവിതം ആഘോഷമാക്കി മാറ്റാനുള്ള ഓരോരോ കാരണങ്ങൾ
ഹൃസ്വമായ ഈ ജീവിതത്തിൽ ഒരു വർഷം കൂടി ഭൂമിയിൽ ജീവിക്കാൻ അവസരം നൽകിയ ജഗദീശ്വരനോട് നന്ദി അർപ്പിക്കുന്നു, അതിനോടൊപ്പം ജീവിതാവസാനത്തിലേയ്ക്ക് ഒരു ചുവടു കൂടി വയ്ക്കുന്നു എന്ന ദുഖ സത്യവും അറിയുന്നു.
കഴിഞ്ഞ പുതുവർഷത്തിൽ നമ്മളോടൊപ്പം ഉണ്ടായിരുന്ന എത്രയോ പേരാണ് ഇന്ന് നമ്മോടൊപ്പം ഇല്ലാത്തത് … ജനനത്തിൽ നിന്നും മരണത്തിലേയ്ക്കുള്ള ഹൃസ്വ യാത്ര എവിടെ അവസാനിക്കുന്നു എന്ന് ആർക്കെങ്കിലും പ്രവചിക്കാനാവുമോ . കോവിഡും, പ്രകൃതിദുരന്തങ്ങളും കൊണ്ട് ഒരു പാട് വിഷമം അനുഭവിച്ച വർഷമായിരുന്നല്ലോ കടന്നു പോയത്.പക്ഷേ അതിനിടയിലും ചെറിയ സന്തോഷങ്ങളും നമുക്ക് ലഭിച്ചിരുന്നില്ലേ.
പുതുവർഷത്തിൽ സർവ്വ ദുസ്വഭാവങ്ങളും മാറ്റി നല്ലവരാകാൻ കാത്തിരിക്കുന്ന കൂട്ടുകാരും നമുക്കിടയിലുണ്ട്. ദുശ്ശീലങ്ങൾ മാറ്റണം എന്ന് ആത്മാത്ഥ മായി ആഗ്രഹിക്കുന്നു എങ്കിൽ അതിന് നാളും, തിഥിയും നോക്കേണ്ടതുണ്ടോ, നാളത്തേയ്ക്ക് മാറ്റാതെ ഇന്നുതന്നെ ആയിക്കൂടെ. ജനുവരി ഒന്നു മുതൽ മദ്യപിക്കില്ല എന്ന് പ്രതിജ്ഞ എടുക്കാൻ ഡിസംബർ മുഴുവൻ മദ്യപിച്ച് ബോധം കളയുന്ന സുഹൃത്തുക്കളേയും കാണാം.
പുതു വർഷം സുഖ ദുഖഃ സമ്മിശ്രമായ ജീവിതത്തിൽ 2022 ഒത്തിരി സന്തോഷങ്ങൾ മാത്രം നിറഞ്ഞ, എന്നാൽ അമിത സന്താഷത്തിൽ അഹങ്കരിക്കാതിനായി മേമ്പൊടിക്കായി മാത്രം കുഞ്ഞു വിഷമവും നൽകി പുതുവർഷം ശോഭനമാകട്ടെ എന്ന് ആശംസിക്കുന്നു