സ്വാതന്ത്ര്യ സമര സേനാനികളുടെ രേഖാ ചിത്രം വരയ്ക്കൽ മത്സരം

Spread the love

 

KONNIVARTHA.COM : കേരളാ പോലീസിന്റെ ജനമൈത്രി/ചൈൽഡ്‌ ഫ്രെൻഡ്‌ലി പോലീസ്‌ സ്റ്റേഷന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ എൽ പി/ യു പി/ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യ സമരസേനാനികളുടെ രേഖാ ചിത്രം വരയ്ക്കൽ മത്സരം സംഘടിപ്പിക്കുന്നു

റിപ്പബ്ലിക്‌ ദിനാചരണങ്ങളുടെ ഭാഗമായിട്ടാണു മത്സരം സംഘടിപ്പിക്കുന്നത്‌. എൽ പി / യു പി/ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക്‌ മത്സരത്തിൽ പങ്കെടുക്കാം. നിങ്ങൾക്ക്‌ ഏറ്റവും പ്രിയപ്പെട്ട 5 സ്വാതന്ത്ര്യ സേനാനികളുടെ രേഖാചിത്രം കറുത്ത മഷിയിൽ ഒരൊറ്റ A4 സൈസ്‌ പേപ്പറിൽ എല്ലാ ചിത്രങ്ങളും ഉൾക്കൊള്ളുന്ന വിധം വരച്ച്‌ ഫോട്ടോയെടുത്ത്‌ വാട്സ്‌ അപ്പിൽ
8281188888 നമ്പരിലേക്ക്‌ അയച്ചു തരിക.

മത്സരാർത്ഥിയുടെ പേരും ക്ലാസ്സും പഠിക്കുന്ന സ്കൂളിന്റെ പേരും സ്ഥിരമായ മേൽ വിലാസവും മൊബെയിൽ നമ്പരും ചിത്രത്തിന്റെ താഴെ രേഖപ്പെടുത്തേണ്ടതാണു. എൽ പി / യു പി/ ഹൈസ്കൂൾ വിഭാഗങ്ങളിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക്‌ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ലഭിക്കും. ചിത്രങ്ങൾ വരച്ച്‌ അയയ്ക്കേണ്ട അവസാന തീയതി ജനുവരി 23.

error: Content is protected !!