കോന്നി ആന താവളത്തിലെ കുട്ടിയാന പിഞ്ചു വിനു രോഗം .ആനകുട്ടി അവശ നിലയിലാണ്.കുട്ടിയാനക്ക് ചികിത്സ തുടങ്ങി .മരണം സംഭവിക്കാവുന്ന അതി മാരക മായ വൈറസ് ബാധ ഉണ്ട്.രക്ത പരിശോധനയില്‍ ആണ് രോഗം സ്ഥിതീകരിച്ചത് .ഗുളിക ,മരുന്ന് എന്നിവ നല്കുന്നു .കഴിഞ്ഞിടെ അഞ്ചു ആനകള്‍ ആണ് ഇവിടെ രോഗം വന്നു ചരിഞ്ഞത് .എല്ലാ ആനകള്‍ക്കും വൈറസ് ബാധയും ,എരണ്ട കെട്ടും ഉണ്ടായിരുന്നു .കോന്നി ആനത്താവളം എക്കോ ടൂറിസം കേന്ദ്രം ആക്കിയതില്‍ പിന്നെ വനപാലകര്‍ക്ക് സന്ദര്‍ശകരുടെ ഫീസ്സില്‍ മാത്രമാണു കണ്ണ്.ആനകള്‍ക്ക് ശരിയായ പരിചരണം കിട്ടുന്നില്ല.കൂടുതല്‍ ആളുകള്‍ ഇവിടെ എത്തുമ്പോള്‍ പല വിധ രോഗങ്ങളും വായുവിലൂടെ കുട്ടിയാനകള്‍ക്ക് എത്തപ്പെടും.നിരീക്ഷ ക്യാമറാകള് ഉണ്ടെങ്കിലും ആനകളുടെ ശാരീരിക അവസ്ഥകള്‍ക്ക് അനുസരിച്ചുള്ള ചികിത്സയോ ആഹാരമോ കിട്ടുന്നില്ല.വനത്തില്‍ ഉള്ള ചണ്ണയും,മറ്റു കാട്ടു വള്ളികളും ആണ് ആനയുടെ ആരോഗ്യം കാക്കുന്നത് .ഇവിടെ അത് കൊടുക്കാറില്ല.ഓലയും മറ്റും എത്തിക്കും .രാസ വസ്തുക്കള്‍ ഇട്ടു വളര്‍ത്തിയ തെങ്ങിലെ ഓലയാണ് ആനകള്‍ക്ക് കൊടുക്കുന്നത് .ആനകളെ സ്വാഭാവിക ആവസ്ഥ വ്യവസ്ഥയില്‍ വളര്‍ത്താന്‍ കോന്നി തണ്ണിതോടില്‍ പദ്ധതി ഉണ്ടായിരുന്നു .എന്നാല്‍ ചിലര്‍ അട്ടി മറിച്ചു.
Related posts
-
അരുവാപ്പുലം കേന്ദ്രമാക്കി കർഷക സംഘം രൂപീകരിച്ചു
konnivartha.com; അരുവാപ്പുലത്തെ കര്‍ഷകരുടെ ക്ഷേമം മുന്‍ നിര്‍ത്തി സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന കര്‍ഷക സംഘം രൂപീകരണ യോഗം നടന്നു . അരുവാപ്പുലം... -
ബിജെപിയുടെ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി നിതിന്‍ നബീനെ നിയമിച്ചു
ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബീനെ നിയമിച്ചു. ബി.ജെ.പി. അധ്യക്ഷനായ ജെ.പി. നദ്ദയ്ക്ക് പകരക്കാരനായാണ്... -
ആയിരത്തോളം പേരുടെ രാപകൽ അധ്വാനം; ശബരിമലയെ ക്ലീൻ ആക്കാൻ വിശുദ്ധി സേന സദാസജ്ജം :ദിവസവും നീക്കുന്നത് 45 ലോഡ് മാലിന്യം
ഇടവേളകളില്ലാതെ രാവും പകലും ശബരിമലയെ ശുചീകരിച്ച് വിശുദ്ധ സേന. പൂങ്കാവനത്തെയും ശരണപാതകളെയും സദാസമയവും ശുചിയാക്കി നിർത്താൻ ആയിരം പേർ അടങ്ങുന്ന...
