Trending Now

ഇവാനിയൻ ഗൾഫ് മീറ്റ് -2022 (പൊലിമ -3) ഫെബ്രുവരി 25, 26 തീയതികളിൽ

Spread the love

 

 

konnivartha.com / കുവൈറ്റ്: ഗൾഫ് മേഖലയിലെ ആറ് രാജ്യങ്ങളിലായി അധിവസിക്കുന്ന മലങ്കര സുറിയാനി കത്തോലിക്കാ വിശ്വാസികളുടെ ഒത്തുചേരൽ, ഇവാനിയൻ ഗൾഫ് മീറ്റ് -2022, പൊലിമ -3 എന്ന പേരിൽ ഫെബ്രുവരി 25, 26 ( വെള്ളി, ശനി ), 2022 ദിവസങ്ങളിലായി ഓൺലൈൻ സൂം പ്ലാറ്റുഫോമിൽ ക്രമീകരിച്ചിരിക്കുന്നു . പ്രസ്തുത പരിപാടിയുടെ ഭാഗമായി “പ്രവാസ ജീവിതവും ഭാവി വെല്ലുവിളികളും ഇന്നത്തെ സാഹചര്യത്തിൽ” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ, ചർച്ചകൾ പൊതുസമ്മേളനം, കലാവിരുന്ന് എന്നിവ നടത്തപ്പെടും.

 

 

 

ഫെബ്രുവരി 26 ശനിയാഴ്ച നടക്കുന്ന പൊതുസമ്മേളനത്തിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവും ആയ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ളീമീസ് കാതോലിക്കാ ബാവ അദ്ധ്യക്ഷത വഹിക്കും. പ്രസ്തുത സംഗമത്തിലേക്ക് എല്ലാവരെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നതായി മലങ്കര സുറിയാനി കത്തോലിക്കാ സഭ, റീജിയണൽ കോർഡിനേറ്റർ ഫാ ജോൺ തുണ്ടിയത്ത്
അറിയിച്ചു .

error: Content is protected !!