അടൂര്‍ മഹാത്മ അഗതി മന്ദിരത്തിലെ അന്തേവാസി ഗോപാലകൃഷ്ണന്‍ (88) നിര്യാതനായി

Spread the love

 

അടൂര്‍ മഹാത്മ ജനസേവനകേന്ദ്രം അഗതി മന്ദിരത്തിലെ അന്തേവാസി ഗോപാലകൃഷ്ണന്‍ (88) നിര്യാതനായി. ചൂരക്കോട് കളത്തട്ട് ഭാഗത്ത് അവശനിലയില്‍ കാണപ്പെട്ടതും പരസ്പരവിരുദ്ധമായി സംസാരിക്കുകയും ചെയ്ത ഇദ്ദേഹത്തെ 2019 ജൂണ്‍ 9ന് അടൂര്‍ പോലീസാണ് മഹാത്മ ജനസേവനകേന്ദ്രത്തിലെത്തിച്ചത്.

 

മൃതദേഹം ചായലോട് മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ബന്ധുക്കളെത്തിയാല്‍ മൃതദേഹം വിട്ടുനല്‍കുമെന്ന് മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല അറിയിച്ചു. ഫോണ്‍ : 04734299900