കോന്നി ടൗണിലെ വൈദ്യുതി മുടക്കവും വോൾട്ടേജ് വ്യതിയാനവും ഉടന്‍ പരിഹരിക്കണം : കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ

Spread the love

 

KONNI VARTHA.COM : കോന്നി ടൗണിലും പരിസര പ്രദേശങ്ങളിലും ഇടയ്ക്കിടയ്ക്ക് വൈദ്യുതി ഇല്ലാതാകുന്നതും, വോൾട്ടേജ് വ്യതിയാനവും, കുടിവെള്ള പ്രശ്നവും അടിയന്തിരമായി    പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികളേയും, ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഉൾപ്പടെയുള്ള നിയമ സംവിധാനങ്ങളേയും സമീപിക്കുന്നതിന് കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ നേതൃയോഗം തീരുമാനിച്ചു.

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത യഥാർത്ഥ പ്ലാനനുസരിച്ച് നിർമ്മിക്കാത്തതു കൊണ്ട് ജനങ്ങൾക്ക് ഭാവിയിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് യോഗം വിലയിരുത്തി.

വൃത്തിയും സൗകര്യവുമുള്ള ശുചിമുറി കോന്നി ടൗൺ പ്രദേശത്ത് ഉടൻ നിർമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. ജി .രാമകൃഷ്ണപിള്ളഎന്‍ എസ് മുരളിമോഹൻ, എം കെ ഷിറാസ് , കെ . രാജേന്ദ്രനാഥ്, സോമശേഖരൻ നായർ എന്നിവർ സംസാരിച്ചു.

error: Content is protected !!