Trending Now

തെളിനീരൊഴുകും നവകേരളം പ്രചരണപരിപാടിയില്‍ മാധ്യമ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം

Spread the love

നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായുള്ള തെളിനീരൊഴുകും നവകേരളം സമ്പൂര്‍ണ ജലശുചീകരണ യജ്ഞത്തിന്റെ  പ്രചരണ പരിപാടിയില്‍ മാധ്യമ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാന്‍ അവസരം. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും നടക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം  വിലയിരുത്തല്‍ , മാധ്യമങ്ങളിലൂടെയുള്ള പ്രചരണം , ഡോക്യുമെന്റേഷന്‍ എന്നിവയാണ് പ്രധാന ചുമതലകള്‍.

 

ഏപ്രില്‍ 22 വരെ നീണ്ടു നില്‍ക്കുന്ന ‘തെളിനീരൊഴുകും നവകേരളം’ പ്രചരണ പരിപാടിയുടെ ഭാഗമാകാന്‍ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്തു വിവരങ്ങള്‍ സമര്‍പ്പിക്കുക. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും വിവിധ വകുപ്പുകളുടെയും പങ്കാളിത്തത്തോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

error: Content is protected !!