Trending Now

തമിഴ്‌നാട്ടിലേക്ക് പാസില്ലാതെ കടത്തിയ തടി ശാസ്താംകോട്ടയില്‍ നിന്ന് കുമ്മണ്ണൂരിലെ വനപാലകര്‍ പിടികൂടി

Spread the love

 

konnivartha.com : അനധികൃതമായി തമിഴ്‌നാട്ടിലേക്ക് കടത്തിക്കൊണ്ടുപോയ തേക്കു തടികള്‍ വനപാലക സംഘം പിടികൂടി. ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് ശാസ്താംകോട്ട തേവലക്കര പുത്തന്‍സങ്കേതത്തിനു സമീപം വച്ച് പാസില്ലാതെ ലോറിയില്‍ കടത്തുകയായിരുന്ന എട്ട് ലക്ഷം രൂപ വിലമതിക്കുന്ന തേക്കു തടികള്‍ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കുമ്മണ്ണൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലക സംഘം പിടികൂടിയത്.

 

തുടര്‍ന്ന് തടിലോറിയും, െ്രെഡവര്‍ കൊല്ലം കിളിവല്ലൂര്‍ പേരൂര്‍ കല്ലുവിള വീട്ടില്‍ നിസാമുദ്ദീനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. െ്രെഡവറുടെ മൊഴി പ്രകാരം ഉടമ കരുനാഗപ്പള്ളി പടനായര്‍ കുളങ്ങര കണ്ണന്റയ്യത്ത് തറയില്‍ സജീറിനെയും പ്രതിചേര്‍ത്ത് കേസെടുത്തിട്ടുണ്ട്.

 

ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ഡി.സുന്ദരന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എസ്.മുഹമ്മദ് കുഞ്ഞ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ശശിധരന്‍ നായര്‍, എന്‍.സി.ഷിബു, എ.ശ്വേത, അഭിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് തടിലോറി പിടികൂടിയത്.

കുമ്മണ്ണൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനില്‍ എത്തിച്ച ലോറി മഹസര്‍ തയ്യാറാക്കി കേസെടുത്ത ശേഷം നാളെ രാവിലെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കും.

error: Content is protected !!