Trending Now

കോന്നി  അരുവാപ്പുലത്ത് ഭാര്യയുടെ മുത്തശ്ശിയെ പീഡിപ്പിച്ച 67 കാരനെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു

Spread the love

കോടതി നിര്‍ദേശം ഉള്ളതിനാല്‍ കോന്നി വാര്‍ത്ത ഇരയുടെയുംഅടുത്ത ബന്ധം ഉള്ള പ്രതിയുടെയും പേരുകള്‍ വാര്‍ത്തയില്‍ നിന്നും ഒഴിവാക്കുന്നു .

konnivartha.com : ഭാര്യയുടെ മുത്തശ്ശിയെ പീഡിപ്പിച്ച അൻപത്തിയേഴുകാരനെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. അരുവാപ്പുലം നിവാസിയെ ആണ് കോന്നി പോലീസ് അറസ്റ്റ് ചെയ്തത്.

 

അരുവാപ്പുലം സ്വദേശിനിയായ എൺപത്തിയഞ്ച് വയസ്സുള്ള വൃദ്ധയേയാണ് ഇക്കഴിഞ്ഞ മാസം പത്ത്, പതിനഞ്ച് തീയതികളിൽ പീഡനത്തിനിരയാക്കിയത്.സംഭവം പുറത്തു പറയരുതെന്ന് പറഞ്ഞ് ഇയാൾ വൃദ്ധയേ ഭീഷണിപ്പെടുത്തിയിരുന്നു.

 

ഇക്കഴിഞ്ഞ ദിവസം കടുത്ത വയറുവേദന അനുഭവപ്പെട്ടപ്പോൾ വൃദ്ധ തൊട്ടടുത്ത അംഗൻവാടി ഹെൽപ്പറേ വിവരം അറിയിക്കുകയും ഇവർ മേലധികാരികൾ റിപ്പോർട്ട് ചെയ്ത് ഇവർ പോലീസിൽ വിവരം അറിയച്ചതിനെ തുടർന്ന് പ്രതിയെ കോന്നി സി.ഐ.അരുൺകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. പ്രതിയെ റിമാന്‍റ് ചെയ്തു

error: Content is protected !!