
മുന്‍ എംഎല്‍എയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ (73) അന്തരിച്ചു. തിരുവനന്തപുരത്ത് നിന്ന് കടയ്ക്കലിലേക്കുള്ള യാത്രക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ചടയമംഗലം എംഎല്‍എ ആയിരുന്നു. ദീര്‍ഘകാലം മില്‍മയുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നു
തിരുവനന്തപുരത്ത് കോൺഗ്രസ് പരിപാടിയിൽ പങ്കെടുത്ത ശേഷം സ്വവസതിയിലേക്കുള്ള യാത്രയ്‌ക്കിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്നും എസ് യു റ്റി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അന്ത്യം. മൃതദേഹം പട്ടം എസ്.യു.റ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കെഎസ്‌യുവിലൂടെയാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ രാഷ്ട്രീയ രംഗത്തെത്തിയത്. കെഎസ്‌യുവിന്റെ കൊല്ലം ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
കോന്നി വാര്‍ത്ത ഡോട്ട് കോം തുടങ്ങാന്‍ എന്നും പ്രചോദനം നല്‍കിയ മഹത് വ്യക്തികളില്‍ ഏറെ സ്ഥാനം അര്‍ഹിക്കുന്നു പ്രയാര്‍ സാര്‍ . പിന്നിട്ട വഴികളില്‍ കൈ പിടിച്ചു ഉയര്‍ത്തി . നന്മയുടെ വാര്‍ത്തകള്‍ ചെയ്യണം എന്ന് ഉപദേശം നല്‍കി . ജനകീയ വാര്‍ത്തകള്‍ ചെയ്യുമ്പോള്‍ അഭിനന്ദിച്ചു . വളരെ ഏറെ വിഷമത്തോടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു . സത്യം വദ : ധര്‍മ്മം ചര :