Trending Now

സഹപ്രവർത്തകയുടെ പരാതിയിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ

Spread the love

 

സഹപ്രവർത്തകയുടെ പീഡനപരാതിയിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഐപിസി സെക്ഷൻ 506, 509 വകുപ്പ് പ്രകാരവും എസ്‌സിഎസ്ടി ആക്ട് പ്രകാരവുമാണ് അറസ്റ്റ്. ഇയാളുടെ ഓഫിസിൽ റെയ്ഡ് നടക്കുകയാണ്.

ഇന്ന് രാവിലെയാണ് അറസ്റ്റ് നടന്നത്. സ്ത്രീയെ അപമാനിക്കൽ, സ്ത്രീയെ പരസ്യമായ സ്ഥലത്ത് വച്ച് ചീത്ത വിളിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ലൈംഗിക ചുവയോടെ സംസാരിച്ചതിനും കേസെടുത്തിട്ടുണ്ട്.അശ്ലീല വിഡിയോ നിർമിക്കാൻ ആവശ്യപ്പെട്ടുവെന്നുമാണ് പരാതി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ കൂട്ട് നില്‍ക്കാന്‍ തന്നെ നിര്‍ബന്ധിച്ചെന്നാണ് ജീവനക്കാരിയുടെ പരാതി. അശ്ലീല വീഡിയോ നിര്‍മിക്കാന്‍ നിരന്തരം പ്രലോഭിപ്പിച്ചുവെന്നും പല രീതിയില്‍ അതിനായി സമീപിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.

error: Content is protected !!