Trending Now

സമൂഹമാധ്യമങ്ങളിലെ ബന്ദ് പ്രചാരണം; പോലീസിനോട് സജ്ജമായിരിക്കാന്‍ ഡി.ജി.പി.യുടെ നിർദേശം

Spread the love

 

അഗ്നിപഥ് വിഷയത്തില്‍ ചില സംഘടനകള്‍ തിങ്കളാഴ്ച ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നുവെന്ന വ്യാപക പ്രചാരണം സമൂഹമാധ്യമങ്ങളിലുണ്ടായതോടെ പോലീസിനോട് സജ്ജമായിരിക്കാന്‍ ഡി.ജി.പി അനില്‍കാന്ത് നിര്‍ദേശം നല്‍കി.പൊതുജനങ്ങള്‍ക്കെതിരേയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടുമെന്ന് സംസ്ഥാന പോലീസ് മീഡിയ സെല്ലിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോലീസ് അറിയിച്ചു.

 

 

അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും.മുഴുവന്‍ പോലീസ് സേനയും തിങ്കളാഴ്ച മുഴുവന്‍ സമയവും സേവനസന്നദ്ധരായിരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫീസുകള്‍, കെ.എസ്.ആര്‍.ടി.സി, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പോലീസ് സംരക്ഷണം നല്‍കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും.

 

സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പോലീസ് സുരക്ഷ ഉറപ്പാക്കും. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഞായാറാഴ്ച രാത്രി മുതല്‍ പോലീസ് പിക്കറ്റിങും പട്രോളിങും ഏര്‍പ്പെടുത്തും

error: Content is protected !!