Trending Now

പുനലൂർ- മൂവാറ്റുപുഴ റോഡിന്‍റെ കോന്നി റീച്ചിന്‍റെ നിർമാണ പുരോഗതി അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ വിലയിരുത്തി

Spread the love

 

konnivartha.com : പുനലൂർ- മൂവാറ്റുപുഴ റോഡിന്‍റെ കോന്നി റീച്ചിന്‍റെ നിർമാണ പുരോഗതി അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ വിലയിരുത്തി. കോന്നി ഭാഗത്തെ നിർമാണ പ്രവർത്തികൾ ഉദ്യോഗസ്ഥരോടൊപ്പം എം എൽ എ സന്ദർശിച്ചു. കോന്നി ടൗണിൽ ഭാഗത്തെ നിർമാണ പ്രവർത്തികൾ ജൂലൈ 15 നുള്ളിൽ ആദ്യഘട്ട ടാറിങ് ഉൾപ്പെടെ പൂർത്തിയാക്കണമെന്ന് എം എൽ എ കെ എസ് ടി പി എഞ്ചിനീയറോട് നിർദ്ദേശിച്ചു.

 

റിപ്പബ്ലിക്കൻ സ്കൂൾ മുതൽ ചൈനമുക്ക് എസ് എൻ ഡി പി വരെയുള്ള ഭാഗമാണ് ആദ്യ ഘട്ട ടാറിങ് നടത്തുന്നത്. വ്യാപാര സ്ഥാനങ്ങളിലേക്ക് പൊതു ജനങ്ങൾക്ക് കയറുന്നതിനു നിർമാണ പ്രവർത്തികൾ തടസ്സം ഉണ്ടാകാതെ നൽകണമെന്ന് എം എൽ എ നിർദ്ദേശിച്ചു.ജൂലൈ ആദ്യ വാരം ടൗണിൽ കുടിവെള്ള പൈപ്പ് ലൈൻ പുനസ്‌ഥാപിക്കുന്നതും ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്‌ഥാപിക്കുന്ന പ്രവർത്തികളും പൂർത്തീകരിക്കും. ഇനിയും ടൗണിൽ റോഡ് വികസനത്തിനായി ഏറ്റെടുക്കുവാനുള്ള ഭൂമി ഏറ്റെടുക്കണമെന്ന് എം എൽ എ നിർദ്ദേശിച്ചു.
എം എൽ എ ഓഫീസിൽ ചേർന്ന യോഗത്തിൽ എം എൽ എ യോടൊപ്പം കെ എസ് ടി പി എക്സികുട്ടീവ് എൻജിനീയർ ജാസ്മിൻ, അസി. എൻജിനീയർ ഷൈബി, കരാർ കമ്പനി എൻജിനീയർ മെഫിൻ,വ്യാപാരി വ്യവസായി ഭാരവാഹികൾ,മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

error: Content is protected !!