കോന്നി -കാട്ടിൽ മേക്കെതിൽ ക്ഷേത്രം ബസ് സർവീസ് ജൂലൈ 3 ഞായർ മുതൽ

Spread the love

 

konnivartha.com : കോന്നിയിൽ നിന്നും കലഞ്ഞൂർ വഴി കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിലേക്കുള്ള കെ എസ് ആര്‍ ടി സി ബസ് സർവീസ് ജൂലൈ 3 ഞായർ മുതൽ ആരംഭിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.

ഇന്ന് ചേർന്ന താലൂക് വികസന സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.

ബസ്സ്‌ ടൈം

KNI -KTMKL 06:30

KTMKL – PTA 13:00

കോന്നിയില്‍ നിന്നും രാവിലെ 06:30 ന് പുറപ്പെടും . കലഞ്ഞൂര്‍ -പൂതംകര -അടൂര്‍ -കടമ്പനാട് -ശങ്കരമംഗലം -കാട്ടില്‍ അമ്പലം
തിരികെ ഉച്ചയ്ക്ക് ഒരു മണിക്ക് കാട്ടില്‍ അമ്പലം,ശങ്കരമംഗലം,കടമ്പനാട് ,അടൂര്‍,തട്ട ,പത്തനംതിട്ട എത്തിച്ചേരുന്ന നിലയില്‍ ആണ് ഇപ്പോള്‍ ബസ്സ്‌ സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത് എന്ന് കോന്നി കെ എസ് ആര്‍ ടി സി ഡിപ്പോ അധികൃതര്‍ പറഞ്ഞു

പുനലൂർ മൂവാറ്റുപുഴ റോഡ് നിർമാണം കോന്നി ടൗണിൽ ജൂലൈ 15 നു പൂർത്തികരിക്കണമെന്നും  എം എൽ എ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. പഞ്ചായത്തുകൾ വാട്ടർ അതോറിറ്റിക്കും , കെ എസ് ഈ ബിക്കും ,തുക ഡിപ്പോസിറ്റ് ചെയ്ത പ്രവർത്തികൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് എം എൽ എ നിർദ്ദേശിച്ചു.

കലഞ്ഞൂർ, കോന്നി, മൈലപ്ര മേഖലകളിൽ ലഹരി വസ്തുക്കൾ വ്യാപിക്കുന്നുണ്ടെന്ന പരാതിയിൽ എക്സൈസ്, പോലിസ് അധികൃതർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് എം എൽ എ നിർദ്ദേശിച്ചു. അഥിതി തൊഴിലാളികളുടെ ക്രമസമാധാന അന്തരീക്ഷം തകർക്കുന്ന തരത്തിലുള്ള പ്രവർത്തികൾ ഉണ്ടെന്ന പരാതിയിൽ പോലിസ് കൂടുതൽ ശ്രദ്ധിക്കണം എന്ന് എം എൽ എ പറഞ്ഞു.രാത്രി സമയം പോലിസ് പെട്രോളിംഗ് ശക്തമാക്കണമെന്നും നിർദ്ദേശിച്ചു.

ടിപ്പർ ലോറികളുടെ അമിത വേഗത നിയന്ത്രിക്കുവാൻ പോലീസിനും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിനും എം എൽ എ നിർദ്ദേശം നൽകി.യോഗത്തിൽ എം എൽ എ യോടൊപ്പം കോന്നി തഹസിൽദാർ പി സുദീപ്, ഭൂരേഖ തഹസീൽദാർ ബിനു രാജ്, പഞ്ചായത്ത്‌ പ്രസിഡന്റ്മാരായ സുലേഖ വി നായർ, കുട്ടപ്പൻ, ടി വി പുഷ്പ വല്ലി,ഷീല കുമാരി ചങ്ങയിൽ, ചിറ്റാർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് രവികല എബി, വിവിധ ഡിപ്പാർട്മെന്റ്കളുടെ താലൂക് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related posts