കൊക്കാത്തോട്ടിൽ സ്വകാര്യ ബസ് യാത്രയ്ക്കിടെ തെന്നി മാറി

Spread the love

 

konnivartha.com : കൊക്കാത്തോട്ടിൽ സ്വകാര്യ ബസ് യാത്രയ്ക്കിടെ തെന്നി മാറി.ഇന്ന് രാവിലെ എട്ടരയോടെ ആയിരുന്നു സംഭവം. കൊക്കാതോട് അള്ളുങ്കലിൽ ആയിരുന്നു അപകടം. കോന്നിയിൽ നിന്ന് കൊക്കാതോട് ഭാഗത്തേക്ക് പോയ ബസ് യാത്രയ്ക്കിടെ തെന്നി മാറുകയായിരുന്നു. ബസിന്‍റെ ടയറുകൾ റോഡിൽ നിന്ന് നിരങ്ങി വെളിയിലേക്ക് പോയിരുന്നു. തുടർന്ന് ക്രയിൻ ഉപയോഗിച്ചാണ് ബസ് പൂർവ്വ സ്ഥിതിയിൽ ആക്കിയത്. ആർക്കും പരുക്കില്ല.

കല്ലേലി കൊക്കാത്തോട് റോഡ് തകർന്നു കിടക്കുന്ന സാഹചര്യത്തിൽ ഇന്നു നടന്ന അപകടം യുവമോർച്ചയുടെ കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര പരിപാടികളുമായി മുൻപോട്ട് പോകാനാണ് തീരുമാനം എന്ന് യുവമോർച്ച മണ്ഡലം പ്രസിഡന്റ്‌ പ്രെസ്സി കൊക്കാത്തോട് അറിയിച്ചു.