Trending Now

അഴിമതി സംബന്ധിച്ച വിവരങ്ങൾ വിജിലൻസിനെ അറിയിക്കാം : ടോൾ ഫ്രീ നമ്പർ:1064

Spread the love

അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിച്ചാൽ പൊതുജനങ്ങൾക്ക്‌ വിജിലൻസിനെ അറിയിക്കാമെന്ന്‌  വിജിലൻസ്‌ മേധാവി മനോജ്‌ എബ്രഹാം . ടോൾ ഫ്രീ നമ്പർ: 1064. ഫോൺ: 8592900900. വാട്‌സാപ്‌: 9447789100.

konnivartha.com : കോർപറേഷനുകളിലും നഗരസഭകളിലും വിജിലൻസ്‌ നടത്തിയ ‘ഓപ്പറേഷൻ ട്രൂഹൗസ്‌’ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി അനധികൃതമായി നിർമാണാനുമതി നൽകുന്നതായും കെട്ടിട നിർമാണ ചട്ടങ്ങൾക്ക്‌ വിരുദ്ധമായി കെട്ടിട നമ്പർ അനുവദിക്കുന്നതായും വ്യക്തമായി. വെള്ളി രാവിലെ മുതലാണ്‌ പരിശോധന ആരംഭിച്ചത്‌. ആറ്‌ കോർപറേഷനിലും 53 നഗരസഭകളിലുമായിരുന്നു പരിശോധന. അനധികൃത കെട്ടിടങ്ങൾക്ക്‌ സഞ്ചയ സോഫ്‌റ്റ്‌വെയർ മുഖേന കെട്ടിട നമ്പർ നൽകാൻ ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങുന്നതായും വ്യക്തമായി.

ചില ഓഫീസുകളിൽ സെക്രട്ടറി, അസി. എൻജിനിയർമാർ, ഓവർസിയർമാർ എന്നിവർക്ക്‌ നൽകിയ യൂസർ ഐഡിയും പാസ്‌വേർഡുമുപയോഗിച്ച്‌ അനധികൃതമായി കെട്ടിട നമ്പർ അനുവദിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. ഈ പാസ്‌വേർഡും യൂസർനെയിമും ചില കരാർ ജീവനക്കാരും ഉപയോഗിക്കുന്നുണ്ട്‌.

കോർപറേഷൻ റവന്യു വിഭാഗത്തിലെ ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി നികുതിയിൽ ഇളവ്‌ നൽകുന്നു. സ്ഥലപരിശോധനയ്‌ക്ക്‌ എത്തുമ്പോൾ കൈക്കൂലി വാങ്ങുന്നവരുമുണ്ട്‌. തെറ്റായ റിപ്പോർട്ട്‌ നൽകി നിർമാണംകോർപറേഷനുകളിലും നഗരസഭകളിലും വിജിലൻസ്‌ നടത്തിയ ‘ഓപ്പറേഷൻ ട്രൂഹൗസ്‌’ പരിശോധനയിൽ പൂർത്തീകരിച്ചെന്ന സർട്ടിഫിക്കറ്റ്‌ സ്വന്തമാക്കാൻ ചിലർ സഹായിക്കുന്നതായി കണ്ടെത്തി.

വിജിലൻസ്‌ മേധാവി മനോജ്‌ എബ്രഹാമിന്റെ നിർദേശത്തെ തുടർന്നായിരുന്നു മിന്നൽ പരിശോധന. ഐജി എച്ച്‌ വെങ്കിടേഷ്‌, എസ്‌പി ഇ എസ്‌ ബിജുമോൻ, ഡിവൈഎസ്‌പി സി വിനോദ്‌ എന്നിവർ നേതൃത്വം നൽകി. അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിച്ചാൽ പൊതുജനങ്ങൾക്ക്‌ വിജിലൻസിനെ അറിയിക്കാമെന്ന്‌ മനോജ്‌ എബ്രഹാം പറഞ്ഞു. ടോൾ ഫ്രീ നമ്പർ: 1064. ഫോൺ: 8592900900. വാട്‌സാപ്‌: 9447789100.

error: Content is protected !!