റാന്നി വലിയ പാലത്തില്‍ നിന്ന് സ്ത്രീ പമ്പാ നദിയിലേക്ക് ചാടി

Spread the love

 

പത്തനംതിട്ട റാന്നി വലിയ പാലത്തില്‍ നിന്ന് സ്ത്രീ പമ്പാ നദിയിലേക്ക് ചാടി. പാലത്തിന് സമീപത്ത് നിന്ന് ചെരുപ്പും പഴ്‌സും കണ്ടെടുത്തിട്ടുണ്ട്. അടൂര്‍ മണക്കാല സ്വദേശിനിയാണ് സ്ത്രീയെന്നാണ് നിഗമനം

രാത്രി 10.30ഓടുകൂടിയാണ് സ്ത്രീ പുഴയിലേക്ക് ചാടിയതായി യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചെരുപ്പും പഴ്‌സും കണ്ടെടുത്തു. പഴ്‌സില്‍ നിന്ന് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മണക്കാല സ്വദേശിനിയാണെന്ന് വിവരം ലഭിച്ചത്.