കാർഗിൽ വിജയദിവസം അനുസ്മരണം രേഖപ്പെടുത്തി ടീം പത്തനംതിട്ട സോൾജിയേഴ്സ്

Spread the love

 

konnivartha.com : കാർഗിൽ വിജയദിവസത്തിന്റ ഇരുപത്തിമൂന്നാം വാർഷികത്തിൽ വീരമൃത്യു വരിച്ച ജവാന്മാരെയും കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ധീര ജവാന്മാരെയും അനുസ്മരിച്ചുകൊണ്ട് ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്സ്(തപസ് ).

 

വൈകുന്നേരം അഞ്ചുമണിയോടുകൂടി പത്തനംതിട്ട യുദ്ധസ്മാരകത്തിൽ ഒത്തുചേർന്ന തപസ്സിന്റെ അംഗങ്ങൾ വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് വേണ്ടി ദീപങ്ങളാൽ യുദ്ധ സ്മാരകം അണിയിച്ചൊരുക്കി. തപസ് പ്രസിഡന്റ് രാജ്മോഹൻ അടൂരിന്റെ നേതൃത്വത്തിൽ തപസ് ഭാരവാഹികൾ ആയ ശ്യാം ലാൽ അടൂർ, ബിനുകുമാർ ഇളക്കൊള്ളൂർ,അരുൺ മാത്തൂർ, ലിജു വെട്ടൂർ എന്നിവരെ കൂടാതെ തപസ്സിന്റെ ഇരുപതോളം അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

error: Content is protected !!