
konnivartha.com : കോന്നി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ എസ് പി സി യുണിറ്റ് സ്കൂൾ സയൻസ് ക്ലബ്ബുമായി യോജിച്ച് ആധുനിക കൃഷി രീതികൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കൃഷി അസി്റ്റൻ്റ് ഓഫീസർ ഷമീന ബീഗം ക്ലാസ്സ് നയിച്ചു.
സ്ക്കൂൾ ഹെഡ് മിസ്ട്രെസ് പി. വി ശ്രീജ സെമിനാർ ഉദ്ഘാടനം ചെയ്തു.അദ്ധ്യാപകരായ രാജി കുമാർ, സൗമ്യ കെ നായർ, മഞ്ജുഷ, ജീന. കേ. സുതൻ, കെ.എസ്.അജി, സിവിൽ പോലീസ് ഓഫീസർ കെ.രാജേഷ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ എസ്. സുഭാഷ് എന്നിവർ സംസാരിച്ചു.