കുട്ടികൾക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയയാളെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു

Spread the love

 

konnivartha.com : പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരേ നഗ്നതാ പ്രദർശനം നടത്തിയയാളെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കോന്നി വകയാർ എട്ടാം കുറ്റിയിൽ മേഘാഭവനം വീട്ടിൽ വേലായുധന്റെ മകൻ സുരേഷ് (47) ആണ് പിടിയിലായത്.

ചൊവ്വ ഉച്ചയ്ക്ക് 12.15 ന് വി കോട്ടയം വല്ലൂർപ്പാടം എന്ന സ്ഥലത്തുവച്ചാണ് ഇയാൾ കൊച്ചുപെൺകുട്ടികൾക്ക് നേരേ ഇത്തരത്തിൽ പ്രവർത്തിച്ചത്. ഒരു കുട്ടിയുടെ മാതാവ് ഇന്നലെ
നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ കൂടി ചേർത്ത് കേസെടുത്ത കോന്നി പോലീസ്, ഇന്ന് രാവിലെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ അടൂർ കോടതിയിൽ ഹാജരാക്കി. പോലീസ് ഇൻസ്‌പെക്ടർ രതീഷ് ആറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐ സജു എബ്രഹാം, സി പി ഓ മാരായ ഷമീർ, ജയകുമാർ എന്നിവരാണുള്ളത്.

error: Content is protected !!