
പരുമല : പരുമല പാലത്തിന് സമീപം റോഡിൻ്റെ ഒരു വശം ഇടിഞ്ഞു താഴ്ന്നു. ടാറിംങ് അടക്കം തകർന്ന് അഗാധമായ ഗർത്തമാണ് രൂപം കൊണ്ടത്. ഇതോടെ റോഡും, പാലവും അപകടകരമായ നിലയിലായി എന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടി.
ചെങ്ങന്നൂർ, പരുമല പള്ളി, പരുമല ഹോസ്പിറ്റൽ, പമ്പാ കോളേജ് എന്നിവിടങ്ങളിലേക്ക് പോകുന്ന പ്രധാന റോഡിലാണ് ഗർത്തമുണ്ടായിരിക്കുന്നത്. എ എക്സ് ഇ സുഭാഷ് ഗർത്തം ഉണ്ടായ ഭാഗത്തു പരിശോധന നടത്തി.
പാലത്തിന്റെ സ്ട്രച്ചറിനു ക്ഷയം ഒന്നുമില്ല എന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഒരാൾ താഴ്ചയിൽ രൂപപ്പെട്ട വലിയ കുഴി പെട്ടെന്നുണ്ടായതാവാൻ ഇടയില്ല. ഉടനെ തന്നെ കുഴി മൂടി വാഹനങ്ങൾ കടത്തി വിടാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എഞ്ചിനിയർ അറിയിച്ചിട്ടുള്ളത്. മുൻ കരുതൽ നടപടികൾ സ്വീകരിച്ചതിനാൽ
അപകടം ഒന്നും സംഭവിച്ചിട്ടില്ല.