Trending Now

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

Spread the love

 

konnivartha.com : പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഒന്ന് ( പോക്സോ പ്രിൻസിപ്പൽ കോടതി ) ജഡ്ജി ജയകുമാർ ജോൺ ശിക്ഷിച്ചത്.

 

കുട്ടിയുടെ അടുത്ത ബന്ധുവായ പ്രതി, ഇയാൾ ഒറ്റയ്ക്ക് താമസിക്കുന്ന പൂത്തോട്ടയിലെ വീട്ടിൽ കഴിഞ്ഞവർഷം ജൂലൈയിൽ കുട്ടിയെ കൊണ്ടുപോയി പലതവണ ,പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്നാണ് കേസ്. ആഗസ്റ്റ്‌ 10 ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു . പോലീസ് ഇൻസ്‌പെക്ടർ സുജിത് പി എസ് അന്വേഷിച്ച കേസിൽ ഒക്ടോബറിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടു. പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ
കഴിഞ്ഞുവരികയായിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 377 ( പ്രകൃതിവിരുദ്ധ പീഡനം ) പ്രകാരം 8 വർഷം
കഠിനതടവും 50,000 രൂപ പിഴയും(,പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിനതടവ് അനുഭവിക്കണം ), പോക്സോ വകുപ്പ് 5(l ) പ്രകാരം 20 വർഷം കഠിനതടവും 50000 രൂപ പിഴയും (പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിനതടവ്) പോക്സോ വകുപ്പ് 5( n ) അനുസരിച്ച് 20 വർഷം കഠിനതടവും 50000 രൂപ പിഴയും (പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിനതടവ്) ബാലനീതി
വകുപ്പ് 75 പ്രകാരം 3 വർഷം കഠിന തടവും ഉൾപ്പെടെ ആകെ 51 വർഷത്തെ കഠിനതടവും ഒന്നര ലക്ഷം രൂപയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.

പ്രതി ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. ബന്ധുക്കളായ സാക്ഷികളെല്ലാം കൂറുമാറിയ കേസിലാണ് ശിക്ഷവിധി വന്നിരിക്കുന്നത്.പിഴത്തുക ഇരയ്ക്ക് നൽകണം.പ്രോസിക്യൂഷനുവേണ്ടി പ്രിൻസിപ്പൽ പോക്സോ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.ജെയ്‌സൺ മാത്യൂസ് ഹാജരായി.

error: Content is protected !!