Trending Now

കോന്നി കാട്ടാത്തി കോട്ടാമ്പാറ കോളനിയില്‍ വോട്ടര്‍ ബോധവല്‍ക്കരണവുമായി ജില്ലാ കളക്ടര്‍

Spread the love

 

 

konnivartha.com : കാട്ടാത്തി കോട്ടാമ്പാറ കോളനിയിലെ വീടുകള്‍ സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ നേതൃത്വത്തിലുള്ള സംഘം. ഇരട്ടിപ്പ് ഒഴിവാക്കി വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നത് ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുടക്കമിട്ട സ്വീപ്പ് ക്യാമ്പയിന്റെ ഭാഗമായി കാട്ടാത്തിപ്പാറ നിവാസികള്‍ക്ക് ബോധവത്ക്കരണം നല്‍കുന്നതിന്റെ ഭാഗമായായിരുന്നു സന്ദര്‍ശനം.

സ്‌പെഷല്‍ സമ്മറി റിവിഷന്റെ ഭാഗമായ സന്ദര്‍ശനത്തില്‍ വോട്ടര്‍പട്ടികയിലെ തിരുത്തല്‍, പുതിയ വോട്ടറെ ചേര്‍ക്കുക, വോട്ടര്‍ ഐഡിയും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. 18 വയസ് പൂര്‍ത്തിയായ എല്ലാവരേയും വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുകയാണ് ലക്ഷ്യം. ജില്ലയിലെ മറ്റു കോളനികളിലും സ്വീപ്പ് വോട്ടര്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്തുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

കോട്ടാമ്പാറ കോളനിയിലെ ഓരോ വീടുകളിലും കയറി ഇതുസംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ജില്ലാ കളക്ടര്‍ വിശദീകരിച്ചു. മാത്രമല്ല, തിരിച്ചറിയല്‍ രേഖകള്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ സഹായത്തോടെ ബന്ധിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

ഇലക്ഷന്‍ ഡെപ്യുട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി, പട്ടികവര്‍ഗ വികസന ഓഫീസര്‍ എസ്.എസ്. സുധീര്‍, കെഎഎസ് ഉദ്യോഗസ്ഥരായ അരുണ്‍ മേനോന്‍, രാഹുല്‍, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

error: Content is protected !!