Trending Now

വള്ളിക്കോട് :നിലവാരം കുറഞ്ഞ പൂട്ട്‌ കട്ടകള്‍ നീക്കി, പക്ഷെ ഈ ഭാഗം ടാര്‍ ചെയ്തില്ല

Spread the love

 

konnivartha.com : വള്ളിക്കോട്ടെ നിലവാരം കുറഞ്ഞ പൂട്ടുകട്ടകള്‍ 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്ത് മൂന്നു ദിവസത്തിനകം ടാര്‍ ചെയ്യണം എന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ബി. വിനുവിന് ആഗസ്റ്റ്‌27 ന് പത്തനംതിട്ട ജില്ലാ വികസന സമിതി യോഗത്തില്‍ വെച്ച് കര്‍ശന നിര്‍ദേശം നല്‍കി എങ്കിലും പൂട്ട്‌ കട്ടകള്‍ മാറ്റി എന്നത് ഒഴിച്ച് ഈ ഭാഗം ഇന്നേ വരെ (സെപ്തംബര്‍ 16 ) ടാര്‍ ചെയ്തിട്ടില്ല .

 

കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ വെച്ച് എം എല്‍ അ നല്‍കിയ “കര്‍ശന “നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബന്ധപെട്ട സര്‍ക്കാര്‍ ജീവനകാരന്‍ തയാറായിട്ടില്ല .പൂട്ട്‌ കട്ട പൊളിച്ച സ്ഥലത്ത് ടാറിംഗ് നടത്തിയിട്ടില്ല .

പൂട്ടുകട്ട നീക്കിയ സ്ഥലങ്ങളില്‍ മൂന്നു ദിവസത്തിനുള്ളില്‍ ടാറിംഗ് പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം എന്നായിരുന്നു അന്ന് എടുത്ത “കര്‍ശന ” നിര്‍ദേശം . റോഡിന്റെ ഉത്തരവാദിത്വമുള്ള അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശേഷം നടപടി സ്വീകരിക്കണമെന്നും കരാറുകാരനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടിരുന്നു . റോഡ് നിര്‍മാണത്തില്‍ കരാറുകാരും ഉദ്യോഗസ്ഥരും വീഴ്ച വരുത്തിയതായും എംഎല്‍എ പറഞ്ഞിരുന്നു .

ഈ റോഡ്‌ ടാര്‍ ചെയ്യാന്‍ കാലതാമസം വരുത്തിയ ബന്ധപെട്ട ജീവനകാരന് എതിരെ ഉടന്‍ സത്വര നടപടി സ്വീകരിക്കാന്‍ എം എല്‍ എ തയാറാകണം എന്ന് പ്രദേശ വാസികള്‍ ആവശ്യം ഉന്നയിച്ചു

error: Content is protected !!