Trending Now

തെരുവ് നായപ്രശ്നം : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് സുപ്രീം കോടതിയിലേക്ക്

Spread the love

 

konnivartha.com : തെരുവ് നായ പ്രശ്നം ഫലപ്രദമായി പരിഹരിക്കുന്നതിന്റെ ഭാഗമായി അരുവാപ്പുലം ഗ്രാമപഞ്ചായത്ത് സർക്കാരിനൊപ്പം സുപ്രീം കോടതിയിൽ കേസിൽ കക്ഷിചേരുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി അറിയിച്ചു.

ജനങ്ങൾക്ക് ഭീതികൂടാതെ നിരത്തുകളിൽ കൂടി സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. തെരുവ് നായയുടെ ആക്രമണത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്തം പ്രാദേശിക ഭരണകൂടം എന്ന നിലയിൽ ഗ്രാമപഞ്ചായത്തിനുണ്ട്, ആ ഉത്തരവാദിത്തം നിറവേറ്റുന്നതിന്റെ ഭാഗമായാണ് പഞ്ചായത്ത്‌ കേസിൽ കക്ഷി ചേരുന്നത്.

നിലവിൽ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളിൽ ശാശ്വതമായ ഒരു പരിഹാരം കാണാൻ ഇനിയും കഴിഞ്ഞിട്ടില്ല. വളർത്തുനായകൾക്ക് വാക്‌സിനേഷനും ലൈസൻസും ഗ്രാമപഞ്ചായത്ത് നടത്തിവരികയാണ്.നായ ആക്രമിക്കുന്ന ആളുകൾക്ക് നഷ്ട പരിഹാരം നൽകേണ്ടത് ഗ്രാമപഞ്ചായത്താണ്. നാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കേണ്ട തുക തെരുവ് നായ്ക്കൾക്ക് വേണ്ടി വിനിയോഗിക്കേണ്ട സ്ഥിതിയാണിപ്പോൾ ഉള്ളത്.

error: Content is protected !!