Trending Now

കോന്നിയിൽ അൽഷിമേഴ്സ് വാരാചരണം നടത്തി

Spread the love

 

konnivartha.com : ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അൽഷിമേഴ്സ് വാരാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സ് നടന്നു. വാരാചരണം അഡ്വക്കേറ്റ് കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് തിരുവല്ലയുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ ഡോ. സരിത സൂസൻ വര്ഗീസ് ബോധവൽക്കരണ ക്ലാസ് നയിച്ചു. രോഗപ്രതിരോധ മാർഗ്ഗങ്ങളെ സംബന്ധിച്ച് വിശദമായ ബോധവൽക്കരണമാണ് നടന്നത്.

യോഗത്തിൽ ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് ശ്യാംലാൽ അധ്യക്ഷനായി. ഡോ. സംഗീത മെറിൻ വർഗീസ്, കെ.എസ്.ശശികുമാർ, ആർ. അജയകുമാർ, വിൽസൺ പി ജോർജ്, സുരേഷ് ചിറ്റിലകട്,ബിജു ഇല്ലിരിക്കൽ, ടി.രാജേഷ് കുമാർ,ശ്യാംകുമാർ, സുമ തുടങ്ങിയവർ പങ്കെടുത്തു. മുതിർന്ന പൗരന്മാരുടെ സംഗമത്തോടനുബന്ധിച്ച് ആണ് അൽഷിമേഴ്സ് സംബന്ധിച്ച ക്ലാസ് നടന്നത് ആർ അജയകുമാർ നന്ദി പറഞ്ഞു.

error: Content is protected !!