Trending Now

കോന്നി കുമ്മണ്ണൂരില്‍ പോലീസ് പരിശോധന നടത്തി: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍

Spread the love

 

konnivartha.com : ഹര്‍ത്താല്‍ ദിനത്തില്‍ കോന്നിയില്‍ കെ എസ് ആര്‍ ടി സി ബസ്സുകള്‍ക്ക് കല്ലെറിഞ്ഞ കോന്നി കുമ്മണ്ണൂര്‍ നിവാസികളായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകരുടെ വീടുകളില്‍ കോന്നി ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി . അജ് മല്‍ ,മുഹമ്മദ് ഷാന്‍ എന്നിവരുടെ വീടുകള്‍ കേന്ദ്രീകരിച്ച് രാവിലെ മുതല്‍ പരിശോധന നടന്നു .

ഷാനെ ഇന്നലെ വൈകിട്ട് പോലീസ് പിടികൂടിയിരുന്നു . അജ് മലിനെ ഇന്ന് പോലീസ് പിടികൂടി . തങ്ങളാണ് കെ എസ് ആര്‍ ടി സി ബസ്സിനു കല്ല്‌ എറിഞ്ഞത് എന്ന് പോലീസിനോട് ഇവര്‍ സമ്മതിച്ചിട്ടുണ്ട് .
ഇരുവര്‍ക്കും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയില്‍ നേതൃത്വപരമായ ചുമതല ഉണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത് . കുമ്മണ്ണൂര്‍ ,മുളം തറ എന്നിവിടെ ഉള്ള വീടുകളില്‍ പോലീസ് പരിശോധന നടത്തി .വലിയ പോലീസ് സന്നാഹത്തോടെ ആണ് കോന്നി ഡി വൈ എസ് പി എത്തിയത് . കോന്നി മങ്ങാരത്തും ,മാങ്കുളത്തും ,വട്ടക്കാവിലും കുമ്മണ്ണൂരിലും വകയാറിലും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സജീവ പ്രവര്‍ത്തകര്‍ ഉള്ള സ്ഥലമാണ് .

കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിരോധിച്ച സംഘടനയുമായി പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകളുടെയും വിവരം പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് ശേഖരിച്ചു . വരും ദിവസം കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടന്നേക്കും . ചെങ്ങറ സമര ഭൂമിയില്‍ പോപ്പുലര്‍ ഫ്രണ്ട് മുന്‍പ് സജീവ സാന്നിധ്യമായിരുന്നു .

കെ എസ് ആര്‍ ടി സി ബസ്സുകള്‍ക്ക് കല്ല്‌ എറിഞ്ഞവരുടെ വീടുകളില്‍ ആണ് പരിശോധന എന്ന് പോലീസ് പറയുന്നു എങ്കിലും കൂടുതല്‍ വിവരങ്ങള്‍ പറയുന്നില്ല .
എന്‍ ഐ എയുടെ നിരീക്ഷണത്തില്‍ ആണ് മേല്‍ പറഞ്ഞ സ്ഥലങ്ങള്‍ .

പത്തനംതിട്ടയില്‍ മുന്‍പ് നടന്ന കലാപവുമായി ബന്ധപ്പെട്ടു കോന്നിയിലും ചില കടകള്‍ അഗ്നിയ്ക്ക് ഇരയാക്കിയിരുന്നു . പത്തനംതിട്ട കലാപം സംബന്ധിച്ചുള്ള കൂടുതല്‍ അന്വേഷണം എന്‍ ഐ എ നടത്തിയിരുന്നു .

കല്ലേലി പാലത്തിനു അടിയില്‍ ഉഗ്ര സ്പോടക വസ്തുവായ ഡിറ്റനേറ്റര്‍ കണ്ടെത്തിയ സംഭവം പാതിയ്ക്ക് വെച്ച് അന്വേഷണം നിലച്ചിരുന്നു . പാടത്തും ഡിറ്റനേറ്റര്‍ കണ്ടെത്തിഎങ്കിലും ആ അന്വേഷണവും പാറമട കൊണ്ട് തീര്‍ന്നു . പാറമടയില്‍ നിന്നും ആരോ ഡിറ്റനേറ്റര്‍ കൊണ്ട് വന്നു മീന്‍ പിടിക്കാന്‍ ഉള്ള ആവശ്യത്തിനു കുഴിച്ചിട്ടൂ എന്നാണ് പോലീസ് നിഗമനം . എന്നാല്‍ പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് ഇടയ്ക്ക് ഈ പ്രദേശത്ത് എത്തി പുതിയ വിവരങ്ങള്‍ ശേഖരിച്ചു മടങ്ങാറുണ്ട് എന്ന് അറിയുന്നു .

 

കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ഓഫീസുകൾ പൂട്ടി മുദ്രവയ്ക്കാനും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുമുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ് സർക്കാർ.കോഴിക്കോടുള്ള പിഎഫ്‌ഐയുടെ സംസ്ഥാന സമിതി ഓഫീസിനാണ് ആദ്യം പൂട്ടു വീഴുക. നിരോധനം ഏർപ്പെടുത്തിയതിനു പിന്നാലെ സംഘടനകൾക്കെതിരേ ശക്തമായ നടപടികളെടുക്കാൻ ആഭ്യന്തരമന്ത്രാലയം സംസ്ഥാനസർക്കാരുകൾക്ക് നിർദേശം നൽകിയിരുന്നു.

പോപുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട തുടർ നടപടികളുമായി സംസ്ഥാന സർക്കാർ. പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ സീൽ ചെയ്യാൻ നടപടികൾ തുടങ്ങി. പി.എഫ്.ഐയുടെ 17 ഓഫിസുകൾ ആദ്യം പൂട്ടും. നിരീക്ഷിക്കാനുള്ള നേതാക്കളുടെ പട്ടിക എൻ.ഐ.എ കൈമാറി. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലും അറസ്റ്റുമുണ്ടാകും

കോഴിക്കോട് സംസ്ഥാന സമിതി ഓഫിസിനെ കൂടാതെ ആലപ്പുഴ മണ്ണഞ്ചേരി, തിരുവനന്തപുരം മണക്കാട്, പട്ടാമ്പി, പന്തളം, ആലുവ, അടൂര്‍, കണ്ണൂര്‍, തൊടുപുഴ, തൃശൂര്‍, കാസര്‍കോട്, കരുനാഗപ്പള്ളി, മലപ്പുറം, മാനന്തവാടി ഓഫീസുകളാണ് ആദ്യം പൂട്ടുന്നത്. നിരോധനവുമായി ബന്ധപ്പെട്ട തുടർനടപടികൾക്കുള്ള അധികാരം കളക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും നൽകിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറങ്ങിയിരുന്നു. നടപടികള്‍ ക്രമീകരിക്കാന്‍ ഡിജിപി സർക്കുലർ ഇറക്കും.പൊലീസ് മേധാവിമാരുടെ യോഗം ഡി.ജി.പി അനിൽകാന്ത് വിളിച്ചു. ഓൺലൈനായാണ് യോഗം. നിരോധനം സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങിയതിനു പിന്നാലെ ഇനിയുള്ള നടപടികൾ വിശദീകരിക്കാനാണ് യോ​ഗം.

അതേസമയം, പി.എഫ്.ഐ ഓഫീസുകള്‍ പലതും അവരുടെ പേരിലല്ല പ്രവര്‍ത്തിക്കുന്നതും മറ്റു പല പേരിലുമാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഓഫീസുകള്‍ അടയ്ക്കുമ്പോള്‍ പ്രതിഷേധം ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം. ഇതിനിടെ പോപുലർ ഫ്രണ്ടിന്റെ ഓഫിസുകൾ പൂട്ടാനുള്ള നിര്‍ദേശവും സർക്കാർ നല്‍കിയിട്ടുണ്ട്. അതിനുള്ള നടപടികള്‍ പൊലീസ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

error: Content is protected !!