
konnivartha.com : ലഹരിവിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ഞായറാഴ്ച സംസ്ഥാനത്തെ സ്കൂളുകളിൽ നടത്താനിരുന്ന പരിപാടികൾ മാറ്റിവെച്ചു. പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകളും മാറ്റിവെച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പരിപാടി വ്യാഴാഴ്ച നടത്തും.പത്തനംതിട്ടയിൽ നിശ്ചയിച്ചിരുന്ന ലഹരിവിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ഒക്ടോബർ 6 ലേക്ക് മാറ്റി. ഗാന്ധി ജയന്തിയുടെ ഭാഗമായ ഹാരാർപ്പണവും പുഷ്പാർച്ചനയും ലളിതമായ ചടങ്ങുകളോടെ രാവിലെ 8.30 ന് ഗാന്ധി സ്ക്വയറിൽ നടക്കും. പൊതുസമ്മേളനവും റാലിയും റദ്ദാക്കി.
ഞായറാഴ്ച തിരുവനന്തപുരത്ത് നടത്താൻ നിശ്ചയിച്ച സാമൂഹ്യഐക്യദാർഢ്യ പക്ഷാചരണ ഉദ്ഘാടന പരിപാടികളും റദ്ദാക്കിയതായി മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി.
ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്‍റെ ഭാഗമായി കേരള സായുധ പോലീസും സ്റ്റുഡന്‍റ് പോലീസ് കേഡറ്റും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കൂട്ടയോട്ടവും മാറ്റിവെച്ചു.