നന്മയെ വരവേറ്റ് വിദ്യാപ്രഭയില്‍ ഇന്ന് വിജയദശമി

Spread the love

 

അജ്ഞാനാന്ധകാരത്തെ അകറ്റി ജ്ഞാനത്തിന്റെ പ്രകാശം അകക്കണ്ണുകളില്‍ നിറയ്ക്കുന്ന വിജയദശമി ഇന്ന്

കോന്നി വാര്‍ത്ത ഡോട്ട് കോം :  മനുക്ഷ്യന്‍റെ  വൃക്തിത്വ വികസനത്തില്‍ വിദ്യയും വിനയവും ഏറ്റവും വലിയ ഘടകങ്ങളാണ്. വിദ്യയുടെ അധിപതിയായ ദേവിക്ക് വിദ്യാരംഭം കുറിക്കുന്നതിന് നവരാത്രി പ്രാധാന്യമായി എടുത്തിരിക്കുന്നു.തിന്മകളെ നശിപ്പിച്ച് നന്മപ്രധാനം ചെയ്യുന്ന ദിവസമാണ് വിജയ ദശമി. കുട്ടികളെ ഗുരുനാഥന്‍ മടിയിലിരുത്തി ‘ഹരിഃശ്രീ ഗണപതയേ നമഃ എന്നു കൈവിരല്‍ കൊണ്ട് എഴുതിക്കുന്നതാണ് എഴുത്തിനിരുത്തലിലെ പ്രധാന ചടങ്ങ്.മുത്തച്ഛന്‍, മുത്തശ്ശി, മാതാപിതാക്കള്‍, ബന്ധുക്കള്‍,ആത്മീയാചാര്യന്മാര്‍, മാതൃകാപരമായും സദാചാരപരമായും ധാര്‍മ്മികപരമായും യോഗ്യരായവരെകൊണ്ട് എഴുത്തിനിരുത്തിക്കുന്നത് ഐശ്വര്യപ്രദമാണ്.

 

അക്ഷരങ്ങള്‍ പഠിച്ചുകഴിയുമ്പോള്‍ അക്കങ്ങളിലേക്ക് . അക്കങ്ങളില്‍ നിന്ന് ഗണിതത്തിലേക്ക് .ഓം ഹരി ശ്രീ മുതല്‍ നമ:ഹ മുതല്‍ തുടങ്ങി അ മുതല്‍ അം വരേയും ക മുതല്‍ ക്ഷ വരേയുംഎഴുതി പഠിപ്പിക്കുമ്പോഴേക്കും ആശാട്ടി നമ്മളെകൊണ്ട് ‘ക്ഷ’ പരുവം ആയിട്ടുണ്ടങ്കിലും ആ അമ്മച്ചിയുടെ മുഖത്ത് ചിരിമാത്രമേ കാണുകയുള്ളു.വര മൊഴികളില്‍ നിന്നും പല അക്ഷരവും കാല ക്രമേണ ഒഴിവാക്കി എങ്കിലും ഇന്നും ഹരിയും ശ്രീയും ശ്രീയായി ജ്വലിച്ചു നില്‍ക്കുന്നു . അക്ഷരം അഗ്നിയാണ്

എല്ലാ കൂട്ടുകാര്‍ക്കും കോന്നി വാര്‍ത്ത ഡോട്ട് കോമിന്‍റെ  വിജയ ദശമി ആശംസകള്‍

നന്മ രൂപിയായ ദൈവമേ, നിനക്ക് വന്ദനം
സ്നേഹ രൂപിയായ ദൈവമേ, നിനക്ക് വന്ദനം
നന്മ രൂപിയായ ദൈവമേ, നിനക്ക് വന്ദനം
സ്നേഹ രൂപിയായ ദൈവമേ, നിനക്ക് വന്ദനം

ബുദ്ധിയും വിശുദ്ധിയും സ്വഭാവശുദ്ധിയും ഭവ
ഭക്തിയും വിവേകവും തരേണമേ ദയാനിധേ.
ബുദ്ധിയും വിശുദ്ധിയും സ്വഭാവശുദ്ധിയും ഭവ
ഭക്തിയും വിവേകവും തരേണമേ ദയാനിധേ
നന്മ രൂപിയായ ദൈവമേ, നിനക്ക് വന്ദനം
സ്നേഹ രൂപിയായ ദൈവമേ, നിനക്ക് വന്ദനം

ഈ കലാലയം നമുക്ക്
നിത്യവും വസിച്ചിടാൻ
എത്രയും മനോജ്ഞമായ്
സൊഗേഹമായ് ഭവിക്കണം.

ഈ കലാലയം നമുക്ക്
നിത്യവും വസിച്ചിടാൻ
എത്രയും മനോജ്ഞമായ്
സൊഗേഹമായ് ഭവിക്കണം
നന്മ രൂപിയായ ദൈവമേ, നിനക്ക് വന്ദനം
സ്നേഹ രൂപിയായ ദൈവമേ, നിനക്ക് വന്ദനം

നന്മ രൂപിയായ ദൈവമേ, നിനക്ക് വന്ദനം
സ്നേഹ രൂപിയായ ദൈവമേ, നിനക്ക് വന്ദനം

error: Content is protected !!