ശബരിമല വിശേഷങ്ങള്‍ ( 10/10/2022)

ശബരിമല; വിദഗ്ദ്ധ സമിതി രൂപീകരിച്ചു

konnivartha.com : ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളിലെ എമര്‍ജന്‍സി ഇവാക്യുവേഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് ഒരു വിദഗ്ധ സമിതി രൂപീകരിച്ച് ഉത്തരവായതായി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

ശബരിമല തീര്‍ത്ഥാടനം; യോഗം ചേരും
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടുളള ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് (12.10.2022) 12ന് 3.30ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

അഭിമുഖം 15ലേക്ക് മാറ്റി

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് വെര്‍ച്വല്‍ ക്യൂ സ്‌പോട്ട് ബുക്കിംഗ് കൗണ്ടറുകളിലേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിനായി (11.10.2022)ല്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം ഈ മാസം 15ലേക്ക് മാറ്റിവച്ചു.

 

ശബരിമല തീര്‍ത്ഥാടനം; സാങ്കേതിക പ്രവര്‍ത്തകരെ തെരഞ്ഞെടുക്കും
2022-23 ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് അടിയന്തിരഘട്ട ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സാങ്കേതിക സഹായത്തോടെയും സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളിലെ അടിയന്തിര കാര്യ നിര്‍വഹണ കേന്ദ്രങ്ങളിലേക്ക് സാങ്കേതിക പ്രവര്‍ത്തകരെ ദിവസ വേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു. വെബ്‌സൈറ്റ് https://pathanamthitta.nic.in/en/

Related posts