Trending Now

നയനം ക്ലബ്‌ നേതൃത്വത്തില്‍ രക്ത ദാന സേന രൂപീകരിച്ചു

Spread the love

നയനം ക്ലബ്‌ നേതൃത്വത്തില്‍ രക്ത ദാന സേന രൂപീകരിച്ചു :ലിസ്റ്റ് കോന്നി മെഡിക്കൽ കോളേജിന് കൈമാറി  

konnivartha.com : നയനം ആർട്സ് & സ്പോർട്സ് ക്ലബ്‌ നേതൃത്വത്തില്‍ രക്ത ദാന സേന രൂപീകരിച്ചു. രക്തദാനം മഹാധാനം എന്ന ആശയം ഉൾക്കൊണ്ട് ഒരു ക്ലബ്ബിലെ മുഴുവൻ അംഗങ്ങളും രക്തദാനത്തിനു തയ്യാറായി. ക്ലബ്ബിലെ 36 അംഗങ്ങളും പുറത്ത് നിന്നും 14 അഗംങ്ങളെയും ചേർത്ത് 50 പേരാണ് ആദ്യഘട്ടം എന്ന നിലയിൽ രക്തദാനത്തിന് സന്നദ്ധരായി മുന്നോട്ട് വന്നത്.

ക്ലബ്‌ പ്രസിഡന്റ്‌ ജോൺ തോമസിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തില്‍ രക്ത ദാന സേനയുടെ ലിസ്റ്റ് കോന്നി മെഡിക്കൽ കോളേജ് സൂപ്രണ്ട്ഡോക്ടർ. സി. വി രാജേന്ദ്രനു കൈമാറി.

അടിയന്തര സാഹചര്യങ്ങളിൽ രക്തത്തിന് ആവശ്യക്കാര്‍ ആരു വിളിച്ചാലും എത്തുന്ന രീതിയിൽ ആണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത് . നാട്ടിൽ ഉള്ള രക്തദാനത്തിന് തയ്യാറാകുന്ന കുടുതൽ ആളുകളെ ഉൾക്കൊളിച്ചു കൊണ്ട് ലിസ്റ്റ് വിപുലികരിക്കും എന്ന് ക്ലബ്‌ സെക്രട്ടറി അപ്പു ദാമോദരൻ പറഞ്ഞു.ക്ലബ്‌ മെമ്പർമാരായ ജോബി, അക്ഷയ്, ജിൻസ്, രതീഷ്, അയൂബ് സുജിത്ത് എന്നിവർ സംസാരിച്ചു. ഫോണ്‍ :+91 98462 30970

error: Content is protected !!