Trending Now

മക്കപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് 1.4 കോടി രൂപയുടെ പദ്ധതി

Spread the love

 

konnivartha.com : മക്കപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് 1.4 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ അറിയിച്ചു.

രോഗികളെ പരിശോധിക്കുന്ന മുറി, കുത്തിവയ്പ്പിനുള്ള മുറി, ലാബ്, കാത്തിരിപ്പ് കേന്ദ്രം ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങള്‍ പുതിയ കെട്ടിടത്തില്‍ ഉണ്ടാകും. എന്‍ ആര്‍ എച്ച് എം ഫണ്ട് വഴി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണച്ചുമതല കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ്.

വിശദമായ പദ്ധതി രേഖ തയാറാക്കി നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു. ആശുപത്രി എച്ച്എംസി യോഗത്തില്‍ എംഎല്‍എയെ കൂടാതെ പഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ആബിദ, ബോബി എബ്രഹാം, ബിനു സി മാത്യു, സി.എ. ജോമോന്‍ എന്നിവര്‍ സംസാരിച്ചു.

error: Content is protected !!