കേരളത്തില്‍ മാത്രം അരി വില കുതിക്കുന്നു: പലവ്യഞ്ജനങ്ങള്‍ക്കും തീ വില :ഇനിയും വില കൂടും

Spread the love

നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുതിയ്ക്കുമ്പോള്‍ ആരും പ്രതികരിക്കുന്നില്ല

കേരളത്തില്‍ മാത്രം അരി വില കുതിക്കുന്നു: പലവ്യഞ്ജനങ്ങള്‍ക്കും തീ വില :ഇനിയും വില കൂടും

konnivartha.com : കേരളത്തില്‍ മാത്രം അരി വില കുതിക്കുന്നു. രണ്ട് മാസത്തിനിടെ അരി വിലയിൽ 12 രൂപയുടെ വരെ വ‌ർധനയാണ് ഉണ്ടായിരിക്കുന്നത്. ആവശ്യക്കാര്‍ ഏറെ ഉള്ള ജയ(59രൂപ 50 പൈസ ഇന്ന് വില ) , ജ്യോതി അരിക്കും വില കൂടി . 55 രൂപയില്‍ കുറഞ്ഞ അരി വിപണിയില്‍ ഇല്ല . ഈ പോക്ക് പോയാല്‍ രണ്ടു മാസം കഴിയുമ്പോള്‍ വില 75 രൂപയില്‍ എത്തും . വിപണിയില്‍ ഇടപെടും വില കുറയ്ക്കും എന്ന് സര്‍ക്കാര്‍ പറയുന്നു എങ്കിലും ആരും ഇടപെട്ടു കണ്ടില്ല .ഇടപെട്ടിരുന്നു എങ്കില്‍ വില കുറവ് ഉണ്ടായേനെ .

സുരേഖ, സോൺ മസൂരി ഇനങ്ങൾക്കും വില കൂടിയിട്ടുണ്ട്. ഉണ്ട മട്ടയ്ക്ക് ആറ് രൂപയോളമാണ് വ‌ർധിച്ചത്. മട്ട (വടി) അരിയുടെ വില മിക്ക ജില്ലകളിലും 65രൂപ കടന്നു. ബ്രാൻഡഡ് മട്ട (വടി) അരിയുടെ വില 65 രൂപയ്ക്കും മുകളിലാണ്. മട്ട (ഉണ്ട) അരി വില ബ്രാൻഡഡ് മട്ട (ഉണ്ട) എന്നിവയുടെ വിലയും കയറി . കുറുവ, സുരേഖ അരിയിനങ്ങൾക്കും വില കുതിച്ചുകയറി. അരി വില കൂടിയതോടെ ഉപോൽപ്പന്നങ്ങളായ പച്ചരി, അരിപ്പൊടികൾ,അവൽ, അരച്ച മാവ് എന്നിവയ്ക്കും വില കൂടിയിട്ടുണ്ട്.പലവ്യഞ്ജനങ്ങള്‍ക്കും തീ വിലയാണ് . അരി വില കൂടിയതോടെ ഹോട്ടലുകളില്‍ ഊണിനു വില വര്‍ധിപ്പിക്കാതെ ഇരിക്കാന്‍ കഴിയില്ല എന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു . ബീന്‍സ്സും പച്ച പയറും കിലോയ്ക്ക് നൂറിനടുത്താണ് വില. പച്ച മുളക് 60 രൂപയെത്തി . പിരിയന്‍ മുളകിന് 560 എത്തി .

 

അയൽ സംസ്ഥാനങ്ങളിൽ അരി വരവ് കുറഞ്ഞതാണ് പൊതുവിപണിയിലെ വിലക്കയറ്റത്തിന് കാരണം. ആന്ധ്രാപ്രദേശിൽ നിന്നും തമിഴ‍്‍നാട്ടിൽ നിന്നും അരി വരവ് കുറഞ്ഞിട്ടുണ്ട്. ആന്ധ്രയിൽ സർക്കാർ ന്യായ വിലയ്ക്ക് അരി സംഭരിക്കാൻ തുടങ്ങിയത് കേരളത്തെ നല്ല രീതിയിൽ ബാധിച്ചു. കേരളത്തിലെ വ്യാപാരികൾക്ക് അരി നൽകിയിരുന്ന ആന്ധ്രയിലെ കർഷകർക്ക് മില്ല് വില കിട്ടിയതോടെ സർക്കാരിന് അരി കൈമാറുന്ന നില വന്നു. ശ്രീലങ്കയിലേക്ക് അരി ആവശ്യം കൂടിയതോടെ തമിഴ്നാട്ടിലെ മില്ലുകൾ കൂടുതൽ അരി അങ്ങോട്ടേക്ക് നൽകി തുടങ്ങിയതും തിരിച്ചടിയായി.വിലക്കയറ്റം തടയാൻ ആവശ്യമായ ഇടപെടീൽ സർക്കാർ വിപണിയിൽ നടത്തുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ ഇടയ്ക് ഇടയ്ക്ക് പറഞ്ഞിരുന്നു. എന്നാല്‍ കേരളത്തില്‍ അരിയ്ക്ക് വില കൂടി .

error: Content is protected !!