Trending Now

കോന്നി താഴം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മാണം  ആരംഭിച്ചു

Spread the love

konnivartha.com : ആധുനിക രീതിയില്‍ നിര്‍മിക്കുന്ന കോന്നി താഴം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മാണം  ആരംഭിച്ചു. അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ തറക്കല്ലിട്ടു. 44 ലക്ഷം രൂപ  ചിലവഴിച്ചാണ് വില്ലേജ് ഓഫീസ് നിര്‍മിക്കുന്നത്.

1305 ചതുരശ്ര  അടിയിലുള്ള കെട്ടിടത്തില്‍ ഫ്രണ്ട് ഓഫീസ്, മീറ്റിംഗ് ഹാള്‍, വെയിറ്റിംഗ് ഏരിയ, പബ്ലിക് ടോയ്ലറ്റ് എന്നിവയും കെട്ടിടത്തിലേക്ക് ആവശ്യമുള്ള എല്ലാ ഫര്‍ണിച്ചറുകളും ക്രമീകരിച്ചിട്ടുണ്ട്. സംസ്ഥാന നിര്‍മിതി കേന്ദ്രത്തിനാണ് നിര്‍മാണ ചുമതല. ഒന്‍പതു മാസമാണ് നിര്‍മാണ കാലാവധി. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വില്ലേജ് ഓഫീസിന്റെ സ്ഥല പരിമിതി മൂലമുള്ള പ്രയാസങ്ങള്‍ ഒഴിവാകും.

നിലവിലുള്ള വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ വില്ലേജ് ഓഫീസ് നിര്‍മിക്കുന്നത്. കോന്നി ചാങ്കുര്‍ ജംഗ്ഷനില്‍  വാടക കെട്ടിടത്തിലേക്ക് വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി ക്രമീകരിച്ചിട്ടുണ്ട്. കരാര്‍ കാലാവധിക്കുള്ളില്‍ തന്നെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കണമെന്ന് എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം  നല്‍കി. എംഎല്‍എ യോടൊപ്പം ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, ബ്ലോക്ക് പഞ്ചായത്ത് അംഗം രാഹുല്‍ വെട്ടൂര്‍, ഗ്രാമപഞ്ചായത്ത് അംഗം തോമസ് കാലായില്‍, കോന്നി തഹസില്‍ദാര്‍  എല്‍. കുഞ്ഞച്ചന്‍, കോന്നി താഴം  വില്ലേജ് ഓഫീസര്‍ വിനോദ് തോമസ്, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ജോര്‍ജുകുട്ടി,  നിര്‍മിതി കേന്ദ്രം അസിസ്റ്റന്റ് എന്‍ജിനീയര്‍ ഷീജ, സിപിഐഎം ലോക്കല്‍ സെക്രട്ടറി  വിജയന്‍, സിപിഐ ജില്ലാ കമ്മിറ്റി അംഗം ദീപ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!