Trending Now

സെന്റ് ജോർജ് 88 ജംഗ്ഷന്റെ 34 വർഷങ്ങൾക്ക് ശേഷമുള്ള പുനർസംഗമം നടന്നു

Spread the love

konnivartha.com : കോന്നിഅട്ടച്ചാക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ 1988 ബാച്ചിലെ പൂർവ വിദ്യാർഥികളുടെ സംഘടനയായ സെന്റ് ജോർജ് 88 ജംഗ്ഷന്റെ 34 വർഷങ്ങൾക്ക് ശേഷമുള്ള പുനർസംഗമം  നടന്നു. പഴയ കൗമാര കാല ഓർമ്മകൾ പങ്കുവച്ചും മധുരം നുകർന്നും സദ്യയൊരുക്കിയും ഗ്രുപ്പ് ഫോട്ടോകളെടുത്തും, പാട്ടുപാടിയും ഡാൻസ് ചെയ്തും മധുര സ്മരണകൾ നിലനിർത്തി.

 

വാട്ട്സ് ആപ്പ് ഗ്രുപ്പിലൂടെ ഒത്തുചേർന്ന നാട്ടിലും വിദേശത്തുമുള്ള 1988 എസ് എസ് എൽ സി ബാച്ചിലെ നാലു ഡിവിഷനുകളിലെ വിദ്യാർഥികളാണ് സ്കൂളിൽ ഒത്തു ചേർന്നത്.

കെ.ടി. മത്തായി കോർ എപ്പിസ്‌കോപ്പ ഉത്‌ഘാടനം ചെയ്തു. വിത്സൺ പി ജോർജ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. പി.വൈ ജസൺ, ഹെഡ് മാസ്റ്റർ സജി നൈനാൻ, സ്കൂളിലെ മുൻ അധ്യാപകരായ സാമുവേൽ സ്കറിയ, രത്നമ്മ മല്ലേലിൽ, ലീലാമ്മ ജോൺ, കുഞ്ഞമ്മ എബ്രഹാം, പൂർവ വിദ്യാർഥികളായ ഫാ.അജി തോമസ് ഫിലിപ്, ഫാ. നോബിൾ ജോസഫ്, ഇ പി ജയരാജ് പോറ്റി, സിസ്റ്റർ പൂജ, സിസ്റ്റർ എൽസീന, വി എസ് ഉദയകുമാർ, ജോസ് എൻ എസ്, സുഗന്ധി എസ് , അനു സൂസൻ ജോൺ, നാരയണദാസ് കെ കെ, ഡോ. ജെനി മേരി വറുഗീസ്, അജിത് കുമാർ പി.എസ്, ദീപ്തി ചെല്ലപ്പൻ എന്നിവർ സംസാരിച്ചു. സ്കൂളിലെ മുൻ അധ്യാപകരെയും പൗരോഹിത്യ വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന പൂർവ വിദ്യാർത്ഥികളെയും യോഗത്തിൽ ആദരിച്ചു.

പരിചയം പുതുക്കൽ ചടങ്ങ് വിൽ‌സൺ പി ജോർജ് നയിച്ചു. ഉദയകുമാർ ഹരിത രചിച്ചു കോന്നിയൂർ പ്രമോദ് ആലപിച്ച സ്‌നേഹവീട് എന്ന കവിതയുടെയും, ഗ്രുപ്പിന്റെ ടൈറ്റിൽ സോങ്ങിന്റെയും പ്രകാശനവും നടന്നു. 1988 എസ് എസ് എൽ സി ബാച്ചിലെ നാലു ഡിവിഷനുകളിൽ പഠിച്ച നൂറിലധികം പരിപാടിയിൽ പങ്കെടുക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സ്കൂളിൽ എത്തിച്ചേർന്നിരുന്നു. പരുപാടിയിൽ പങ്കെടുക്കാൻ കഴിയാത്തവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗൂഗിൾ മീറ്റിലൂടെ പരിപാടികൾ വീക്ഷിച്ചു.

error: Content is protected !!