Trending Now

സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് കെ.എസ്.യു

Spread the love

 

konnivartha.com : കെ.എസ്.യു സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പൊലീസ് അതിക്രമമുണ്ടായെന്ന് ചൂണ്ടിക്കാട്ടി നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു ആഹ്വാനം ചെയ്തു.(15/11/2022).

 

സംസ്ഥാന നേതാക്കളെ അടക്കം റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യു സംസ്ഥാന കമ്മിറ്റിയാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സര്‍വകലാശാലകളെ കമ്മ്യൂണിസ്റ്റ്‌വത്‌ല്ക്കരിക്കുന്നുവെന്ന് ആരോപിച്ചാണ് കെ.എസ്.യു മാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിക്കുകയും നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു.കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പ് മുടക്കുമെന്ന് നേതാക്കള്‍ അറിയിച്ചു

error: Content is protected !!